Image

മലയാളിയുടെ മൊബൈല്‍ കടയില്‍ മോഷ്ടിക്കാന്‍ കയറി, രക്ഷപ്പെടാന്‍ കയറിയ ബസ് എത്തിയത് പോലീസ് സ്‌റ്റേഷനില്‍

Published on 20 October, 2021
മലയാളിയുടെ മൊബൈല്‍ കടയില്‍ മോഷ്ടിക്കാന്‍ കയറി, രക്ഷപ്പെടാന്‍ കയറിയ ബസ് എത്തിയത് പോലീസ് സ്‌റ്റേഷനില്‍


കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തിനു സമീപത്തെ മലയാളിയുടെ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററില്‍ കയറിയ മോഷ്ടാവിനെ സൂത്രത്തില്‍ എത്തിച്ചത് പോലീസ് സ്റ്റേഷനില്‍. പോലീസിനെ കണ്ട് ഇറങ്ങിയോടിയ മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതും മലയാളികള്‍. സിട്ര ബസ് സ്റ്റോപ്പിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ മോഷ്ടിക്കാന്‍ കയറിയ ഗണപതി മാനഗര്‍ ഭാരതി നഗര്‍ സ്വദേശി ശരവണന്‍ (59) നെ പോലീസ് അറസ്റ്റ് ചെയ്തു.

എട്ടോളം മോഷണക്കേസുകളില്‍ പ്രതിയായ ശരവണന്‍ ജാമ്യത്തിലിറങ്ങിയാണ് മലപ്പുറം സ്വദേശിയും നീലാമ്പൂരിലെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ സിദ്ദിഖിന്റെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മൊബൈലില്‍ കൂടി ഇടയ്ക്കിടെ കാണുന്ന സിദ്ദിഖ് ചൊവ്വാഴ്ച പുലര്‍ച്ചെ നോക്കുമ്പോള്‍ കടയ്ക്കകത്ത് ആളെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തും അയല്‍ക്കാരനുമായ മാനന്തവാടി തവിഞ്ഞാല്‍ സ്വദേശി വില്‍സണ്‍ തോമസുമായി സ്ഥലത്തെത്തി.

മോഷണമുതല്‍ ഒന്നും ലഭിക്കാത്ത ശരവണന്‍, ആയുധങ്ങളുമായി ബസ്സില്‍ കയറുന്നത് ഇവര്‍ കണ്ടു. ഉടന്‍തന്നെ അതേ ബസ്സില്‍ കയറി ഡ്രൈവറോട് മോഷ്ടാവ് ബസ്സില്‍ ഉണ്ടെന്നും പീളമേട് പോലീസ് സ്റ്റേഷനില്‍ വണ്ടി എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചതോടെ ബസ്സ് നേരെ  സ്റ്റേഷനുമുന്നില്‍ നിര്‍ത്തി. ഇതോടെ  ഇറങ്ങിയോടാന്‍ ശ്രമിച്ച മോഷ്ടാവിനെ സിദ്ദിഖും വില്‍സണും അല്പം ബലം പ്രയോഗിച്ച് കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചു. ഇയാളില്‍നിന്ന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവുകളോടെ കുറ്റവാളിയെ യെ സ്റ്റേഷനിലെത്തിച്ച് ഹാജരാക്കിയ ഇരുവരെയും പോലീസ് അഭിനന്ദിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക