കെപിസിസി ഭാരവാഹിപ്പട്ടിക ഇന്നലെ രാത്രിയാണ് എഎൈസിസി പുറത്ത് വിട്ടത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് രാജി പ്രഖ്യാപിച്ച പാലക്കാട്ടെ പ്രമുഖ നേതാവ് എ.വി. ഗോപിനാഥിന് പട്ടികയില്‍ ഇടം നല്കി തിരിച്ചെത്തിച്ചേക്കുമെന്ന് പരക്കെ അഭ്യൂഹങ്ങളു
ണ്ടായിരുന്നു. എന്നാല്‍ പട്ടികയെത്തിയപ്പോള് ഗോപിനാഥ് ഒഴിവായി.
ഇതിനോടുള്ള പ്രതികരണമാണ് ഇപ്പോള്‍ എ.വി. ഗോപിനാഥ് നടത്തിയിരിക്കുന്നത്. പ്രാഥമീകാഗംത്വം രാജിവച്ച തനിക്ക് ഭാരവാഹിത്വം ലഭിക്കുമെന്ന് വിശ്വസിക്കാനുള്ള ബുദ്ധിശൂന്യത തനിക്കില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ഗോപിനാഥ് പറഞ്ഞു.
സെമി കേഡറാവുമ്പോള് കേഡര്‍മാരെ ഒഴിവാക്കുന്നതാവും കോണ്‍ഗ്രസിന്റെ രീതിയെന്നു പരിഹസിച്ച അദ്ദേഹം താന്‍ സെമികേഡറല്ല കേഡറാണെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സുധാകരനുമായി നല്ല ബന്ധമാണെന്നും അദ്ദേഹമായത് കൊണ്ട് മാത്രം തന്നെ ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.