Image

ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം

ജോബിന്‍സ് Published on 23 October, 2021
ജനത്തെ പിഴിഞ്ഞ് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ; പ്രതിഷേധമോ സമരങ്ങളോ ഇല്ലാതെ പ്രതിപക്ഷം
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് - 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. 

സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും , പെട്രോളിന് 6 രൂപ 50 പൈസയും കൂട്ടി.കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്.

രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികളടക്കം മൗനം തുരുകയാണ്. ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. 

ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും ജനരോഷം പുകയുകയാണ്. സംസ്ഥാനങ്ങളും പ്രധാന വരുമാന ശ്രോതസ്സായി ഇന്ധന നികുതിയെ കാണുന്നതാണ് ഇതിന് പ്രധാന കാരണം. 

ഇന്ധന വിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ഒരുക്കമാണ്. എന്നാല്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക