Image

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി

ജോബിന്‍സ് Published on 23 October, 2021
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് ; ഇഡി അന്വേഷണം തുടങ്ങി
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചു. വിവാദമായ ഭൂമിക്കച്ചവടത്തിലെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. 

ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇടപാടില്‍ നേരത്തെ ആദായനികുതി വകുപ്പ് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. റവന്യൂ വകുപ്പും അന്വേഷണം നടത്തുണ്ട്. 

സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് റവന്യുവകുപ്പ് അന്വേഷിക്കുന്നത്. വ്യജ പട്ടയം ഉണ്ടാക്കിയെന്നും തണ്ടപ്പേര് തിരുത്തിയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു ഇതും റവന്യു വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. 

അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇടനിലക്കാര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക