FILM NEWS

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

Published

onറിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞും മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിവാദത്തില്‍ പെട്ട `ഡാം 999' വിലക്ക്‌ നീട്ടി തമിഴ്‌നാട്‌ സര്‍ക്കാര്‍. സിനിമ ഇറങ്ങിയതു മുതല്‍ തമിഴ്‌നാട്ടില്‍ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്‌.സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും തമിഴ്‌നാട്ടില്‍ ഇതുവരെ ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ വര്‍ഷം സെപ്‌റ്റംബര്‍ വരെ ഉണ്ടായിരുന്ന നിരോധനമാണ്‌ തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക്‌ നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഈ നടപടി തീര്‍ത്തും ദു:ഖകരമാണെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ്‌ പറഞ്ഞു.

``2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട്‌ എന്ന വാദം ഉന്നയിച്ചാണ്‌ തമിഴ്‌നാട്‌ വര്‍ഷങ്ങളായി നിരോധനം തുടരുന്നത്‌. വര്‍ഷങ്ങളോളം പഴക്കമുള്ള അണക്കെട്ടും അതു തകരുമ്പോള്‍ ഉണ്ടാകുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ്‌ ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ സിനിമയ്‌ക്ക്‌ സാമ്യമുണ്ടെന്നാണ്‌ ആരോപണം. ഇന്ത്യന്‍ പാര്‍#ലമെന്റ്‌ തടസ്സപ്പെടുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായി. തുടര്‍ന്ന്‌ ചിത്രത്തിന്റ പോസ്സ്‌റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി മു#്‌നോട്ടു വരുന്ന തിയേറ്ററുകള്‍ക്ക്‌ ഫൈന്‍ ഏര്‍പ്പെടത്തുക, സാറ്റലൈറ്റ്‌ ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്ന ചാനലുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക, തുടങ്ങിയ പലവിധ പ്രശ്‌നങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന്‌ നിരോധനം തുടരുന്നത്‌ ഖേദകരമാണ്‌.'' സോഹന്‍ റോയ്‌ പറഞ്ഞു.

ഒട്ടനവധി രാജ്യാന്തര അവാര്‍ഡുകള്‍ നേടിയ ചിത്രമാണ്‌ ഡാം 999. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക്‌ മൂന്നു കാറ്റഗറികളിലായി അഞ്ച്‌ എന്‍ട്രികള്‍ നേടിയത്‌ കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡണ്‍ റൂസ്റ്റര്‍ അവാര്‍ഡിന്റെ പന്ത്രണ്ട്‌ കാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ്‌ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ്‌ ഡാം 999.

പത്താം വാര്‍ഷികാഘോഷ വേളയില്‍ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ അവിസ്‌മരണീയ അനുഭവങ്ങള്‍ പുതുക്കുന്ന ജോലിയിലാണ്‌ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

വിജയ് സേതുപതി ചിത്രത്തിന് എതിരെ ഇളയരാജ

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ​ഗാനം ‘ദർശന'

കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്

മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍

മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം

തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും ; ബോണസ് ട്രെയ്ലര്‍ പുറത്ത്

മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

ഇനി 'തല' എന്ന് വിളിക്കരുതെന്ന് ആരാധകർക്ക് കത്തെഴുതി അജിത്ത്

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍

100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍

ഡിസംബറിനെ വരവേറ്റ് നസ്രിയ ; ഏറ്റെടുത്ത് ആരാധകര്‍

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്- ചരിത്രമാകാന്‍ മരക്കാര്‍

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

പാ.രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി

ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്

ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍

ഫോട്ടോ ഗ്രാഫറോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ അശ്ലീല ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചതിന് കാരണമിതാണെന്ന് നടി പ്രവീണ

തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ധനുഷ് മികച്ച നടന്‍

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

കെങ്കേമം; ചിത്രീകരണം ഉടന്‍

View More