Image

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

Published on 23 October, 2021
ഓസ്‌കര്‍ 2022;'കൂഴങ്ങള്‍'  ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി
ചെന്നൈ:  ഓസ്‌കര്‍ 2022  പുരസ്‌കാരങ്ങള്‍ക്കുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി നവാഗത സംവിധായകനായ പിഎസ് വിനോദ് രാജിന്റെ തമിഴ് ചിത്രം 'കൂഴങ്ങള്‍'. നടി നയന്‍താരയും വിഘ്‌നേശ് ശിവനുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റോട്ടര്‍ഡാമിലെ അന്‍പതാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് ലഭിച്ച ചിത്രമാണ് കൂഴങ്ങള്‍.

നിര്‍മ്മാതാവ് വിഘ്‌നേശ് ശിവനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അച്ഛന്റെയും മകന്റെയും ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യ വീടുവിട്ട് പോകുന്നതും പിന്നീട് ഇവരെ ഒന്നിപ്പിക്കാന്‍ മകനും അച്ഛനും ചേര്‍ന്ന് പരിശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ സാരാംശം.

ഇന്ത്യയില്‍ നിന്നുള്ള 14 ചിത്രങ്ങള്‍ ഇക്കുറി ഓസ്‌കറിനായി പരിഗണിച്ചിരുന്നു. അതില്‍ ഒന്നായിരുന്നു മലയാളത്തിലെ നായാട്ട് എന്ന ചിത്രം. ഇതില്‍ നിന്നുമാണ് കൂഴങ്ങള്‍ എന്ന ചിത്രത്തെ അവസാനമായി തിരഞ്ഞെടുത്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക