Image

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

Published on 23 October, 2021
ഷാജി കൈലാസിന്റെ  'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

മോഹന്‍ലാല്‍-ഷാ#ി കൈലാസ്‌ ചിത്രം  എലോണി'ന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ പതിനേഴാം ദിവസമായിരുന്നു പായ്‌ക്കപ്പ്‌.
 ഇന്ന്‌ കൃത്യം പതിനേഴാം ദിവസം എലോണ്‍ പായ്‌ക്കപ്പ്‌ ചെയ്‌തു. കൃത്യമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച എന്റെ
എല്ലാ സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനും ഉപരി എനിക്കെപ്പോഴും സ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന എന്റെപ്രിയപ്പെട്ട സിനിമാ ആസ്വാദകര്‍ക്ക്‌ ഒത്തിരിയൊത്തിരി നന്ദി.'' ഷാജി കൈലാസ്‌ കുറിച്ചു.
ചിത്രത്തിന്റെ ഛായാഗ്രഹണംഅഭിനന്ദ്‌ രാമാനുജം. സംഗീതം ജേക്ക്‌സ്‌ ബിജോയ്‌. എഡിറ്റിങ്ങ്‌നിര്‍വഹിക്കുന്നത്‌ ഡോണ്‍ മാക്‌സാണ്‌. ആനന്ദ്‌ രാജേന്ദ്രനാണ്‌ ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ്‌ ഉപാസന.
സൗണ്ട്‌ ഓഫ്‌ ബൂട്ട്‌, ടൈം, മദിരാശി എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ്‌ ജയരാമനാണ്‌ ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കിയിരിക്കുന്നത്‌. 2009ല്‍ റിലീസ്‌ ചെയ്‌ത റെഡ്‌ ചില്ലീസാണ്‌ ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത അവസാന മോഹന്‍ലാല്‍ ചിത്രം.



താരശോഭയോടെ അന്നുമിന്നും സൂപ്പര്‍ഹിറ്റായി മക്കാട്ട്‌ ഇല്ലം



സൂപ്പര്‍ഹിറ്റ്‌ സിനിമകളെ പോലെ തന്നെ ഹിറ്റാവുന്ന ചില വീടുകളും ഇല്ലങ്ങളുമുണ്ട്‌. പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവ. വരിക്കാശ്ശേരി മന അത്തരത്തില്‍ ഒന്നാണ്‌. അതേ പ്രൗഢിയോടെ തലയെടുപ്പോടെ നില്‍ക്കുന്ന മറ്റൊരു
ഇല്ലമാണ്‌ കൊടുവളളി മാനിപുരത്തെ മക്കാട്ട്‌ ഇല്ലം. സര്‍ഗ്ഗം,',  എന്ന്‌ സ്വന്തം ജാനകിക്കുട്ടി',  ആലഞ്ചേരി തമ്പ്രാക്കള്‍' എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ്‌ സിനിമകളുടെ ഭാഗവും ഭാഗ്യവുമായി മാറിയ ലോക്കേഷനാണ്‌ മക്കാട്ട്‌ ഇല്ലം.
വില്യം ലോഗന്റെ മലബാര്‍ മാനവലില്‍ ഇല്ലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. കൂടാതെ കലാപകാരികള്‍ കനലി സായിപ്പിനെ വധിച്ച ശേഷം ഇല്ലത്തെത്തിയതും ബ്രിട്ടീഷുകാര്‍ കലാപകാരികളെ തുരത്താന്‍ ഇല്ലത്തെ പടിപ്പുര ഭാഗത്ത്‌ ക്യാമ്പ്‌ ചെയ്‌തത്‌ അടക്കമുള്ള അപൂര്‍വ ചരിത്ര സന്ധികളുടെ കഥയും മക്കാട്ട്‌ ഇല്ലത്തിന്‌ പറയാനുണ്ട്‌. ഇപ്പോള്‍ മക്കാട്ട്‌ ഇല്ലത്തെ കാരണവരായ മക്കാട്ട്‌ മാധവന്‍ നമ്പൂതിരി കൊടുവളളി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റാണ്‌. എന്‍ജിനീയറായ അദ്ദേഹത്തിന്റെ മകന്‍ സൂരജാണ്‌ ഇപ്പോഴും ഇല്ലത്തിന്റെ തനിമ നിലനിര്‍ത്തി പരിപാലിക്കുന്നത്‌. നടുമുറ്റവും വടക്കിനിയും പടിപ്പുരയും സര്‍പ്പക്കാവും നിത്യപൂജയുള്ള ക്ഷേത്രവുമെല്ലാം വിവിധ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയിട്ടുണ്ട്‌.
വെള്ളിക്കോലും പറയും ആവണപ്പലകയുമെല്ലാമുള്ള പുരാവസ്‌തുക്കളും ഇല്ലത്തുണ്ട്‌. സംവിധായകന്‍ ഹരഹരന്‌ ഏറെ ഇഷ്‌ടമുള്ള ഈ ലൊക്കേഷന്‍ അദ്ദേഹത്തിന്റെ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. മുറ്റത്തു
നിന്നിരുന്ന 200 വര്‍ഷത്തിലേറെ പഴക്കമുളള പുളിമരം മൂന്നു വര്‍ഷം മുമ്പ്‌ കടപുഴകി വീണ്‌ ഇല്ലത്തിന്‌ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന്‌ പൂമുഖം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ആ വാര്‍ത്തയറിഞ്ഞ്‌ ഹരിഹരന്‍ ഇല്ലത്തെത്തിയിരുന്നു. ഇന്നും സംവിധായകരും സാങ്കേതിക വിദഗ്‌ധരും അണിയറ പ്രവര്‍ത്തകരുമെല്ലാം ഇല്ലവുമായും അവിടുത്തെ കുടുംബാംഗങ്ങളുമായും ആത്മബന്ധം പുലര്‍ത്തുന്നു. ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കു
വച്ച്‌ മനോജ്‌.കെ.ജയന്‍ അടക്കമുള്ള താരങ്ങള്‍ ഇല്ലത്തെത്താറുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക