Image

എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം:എസ്എഫ്‌ഐയുടെ വാദം പൊളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ജോബിന്‍സ് Published on 24 October, 2021
എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം:എസ്എഫ്‌ഐയുടെ വാദം പൊളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
എംജി സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തിനിടെ എഐഎസ്എഫിന്റെ വനിതാ നേതാവിനെ ആക്രമിക്കുകയും ജാതി പറഞ്ഞും അസഭ്യം പറഞ്ഞും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ അക്രമിയെ രക്ഷിക്കാനുള്ള എസ്എഫ്‌ഐയുടെ ശ്രമം പൊളിയുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് എഐഎസ്എഫ് ആരോപിച്ച ആര്‍ഷോ സ്ഥലത്തില്ലായിരുന്നു എന്നായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ വിശദീകരണം. 

എന്നാല്‍ ആര്‍ഷോ സംഘര്‍ഷമുണ്ടായ സ്ഥലത്ത് ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു മലയാളം ചാനല്‍ പുറത്ത് വിട്ടു. ദൃശ്യങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച ആര്‍ഷോയെ കാണാം മാത്രമല്ല. സഹപാഠി കൂടിയായ എഐഎസ്എഫ് വനിതാ നേതാവ് ആര്‍ഷോയെ പേരെടുത്ത് വിളിക്കുന്നതും കേള്‍ക്കാം . എസ്എഫ്‌ഐയുടെ എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതിയംഗവുമാണ് ആര്‍ഷോ. 

33 ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയാണ് ആര്‍ഷോ എന്ന ഈ എസ്എഫ്‌ഐ നേതാവ്. ഇതില്‍ 30 എണ്ണവും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന് കീഴിലാണ്. കെ എസ് യുവിന്റെ  നേതാവായ നിസാമിനെ വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ ആര്‍ഷോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക