യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു

Published on 24 October, 2021
യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു
ഇംഗ്ലണ്ടിലെ പുതുപ്പള്ളി പള്ളി എന്നറിയപ്പെടുന്ന ബർമിങ്ങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കുട്ടികളുടെആത്മീയ  ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനു  എല്ലാ വർഷവും നടത്തി വരുന്ന  ജെ എസ് വി ബി എസ് ഈ വർഷവും ഒക്ടോബര് 30നു ബിർമിങ്ങ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ  നടത്തപ്പെടുന്നു.

ഈ വർഷത്തെ ചിന്താവിഷയം "വിശ്വാസവും നല്ല മനഃസാക്ഷിയും" (1 തിമോത്തി1-19 )"Having Faith and Good Conscience"

സൺ‌ഡേ സ്കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തിൽ J S V B S  നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ മാതാപിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി റെവ ഫാ .രാജു ചെറുവള്ളിൽ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക. 

വാര്‍ത്ത‍ അയച്ചതു: രാജു വേലംകാല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക