മോന്സന് മാവുങ്കല്‍ നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹവുമാി അടുപ്പമുണ്ടായിരുന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടേയും ഐജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.ക്രൈം ബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്താണ് ഇരുവരുടേയും മൊഴിയെടുത്തത്. ഇവരും മോന്സനുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചാണ് പ്രധാനമായും ആരാഞ്ഞത്.
മോന്‍സനെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു എന്നു പരാതികളുണ്ടായിരുന്നു. ഇദ്ദേഹം മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
ഇതിനിടെ മോന്‍സന്റെ മാനേജര്‍ ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് ജിഷ്ണുവായിരുന്നു മോന്‍സന്റെ പെന്‍ഡ്രൈവുകള്‍ നശിപ്പിച്ചതും ജിഷ്ണുവായിരുന്നു. ഇതു രണ്ടും മോന്‍സന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചെയതിരുന്നത്.