Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം

ജോബിന്‍സ് Published on 25 October, 2021
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി ; കേരളത്തിന് വിമര്‍ശനം
മുല്ലപ്പരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി കേരളമാണ് തയ്യാറാകേണ്ടത് എന്ന വിമര്‍ശനവും കോടതി നടത്തി. കേരളവും തമിഴ്‌നാടുമായി ആലോചിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ പിന്നെ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി പറഞ്ഞു. 

മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പറഞ്ഞ കോടതി കേസ് മറ്റന്നാളത്തേയ്ക്ക് മാറ്റി വച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 137.2 അടിയാണെന്നും വിഷയം കേരളവും മേല്‍നോട്ട സമിതിയുമായി ചര്‍ച്ച ചെയ്യാമെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു. 

 ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. മോല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ജലനിരപ്പ് 139 അടിയാക്കി നിജപ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഇതി ജനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച വിഷയമാണെന്നും രാഷ്ട്രീയ വിഷയമാക്കരുതെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക