Image

മോന്‍സണ്‍ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റെന്ന് അനിത പുല്ലയില്‍

Published on 25 October, 2021
മോന്‍സണ്‍ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റെന്ന് അനിത പുല്ലയില്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ അനിത പുല്ലയില്‍ രംഗത്ത്. സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശ വാദം തെറ്റാണെന്ന് അനിത പുല്ലയില്‍.

ആരോപണം തെളിയിക്കേണ്ടത് മോന്‍സണിന്റെ ഉത്തരവാദിത്തമാണെന്ന് അനിത പുല്ലയില്‍ പറഞ്ഞു. സ്വര്‍ണം വാങ്ങി നല്‍കിയത് ഏത് കടയില്‍ നിന്നാണെന്ന് പറയണമന്നും പണം നല്‍കിയത് കാശായണോ ബാങ്ക് വഴിയാണോ എന്ന് വ്യക്തമാക്കണമെന്നും അനിത പുല്ലയില്‍ ആരോപിച്ചു.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിവരെ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക