Image

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

Published on 25 October, 2021
യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

യുകെയിലുടനീളം അടുത്തിടെ വ്യാപിച്ച ഡെൽറ്റ വേരിയന്റിന്റെ  പുതിയ ഉപ-പരമ്പര AY.4.2 , അമേരിക്കയിൽ  കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡെൽറ്റ വേരിയന്റിനേക്കാൾ 10 മുതൽ 15 ശതമാനം വരെ കൂടുതൽ വ്യാപനശേഷിയുണ്ട് AY.4.2 ന് എന്നാണ് ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. പുതിയ വകഭേദം മൂലം യു കെയിൽ കേസുകൾ ഉയർന്നിട്ടുണ്ട്.
യുഎസിൽ AY.4.2 കണ്ടെത്തിയതായി ബുധനാഴ്ച നടന്ന കോവിഡ് -19 ബ്രീഫിംഗിനിടെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോഷൽ വാലൻസ്കിയാണ്  സ്ഥിരീകരിച്ചത്. AY.4.2- യോട് നിലവിലുള്ള വാക്സിനുകളും   ചികിത്സാ രീതികളും എങ്ങനെ പ്രതികരിക്കുമെന്ന് അറിവായിട്ടില്ല.
 ഡെൽറ്റയാണ് യു എസിലെ നിലവിലെ   99.7% ത്തിലധികം കേസുകൾക്കും കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസിൽ AY.4.2 ന്റെ 10 ൽ താഴെ  കേസുകൾ മാത്രമേ  കണ്ടെത്തിയിട്ടുള്ളു , ഇത് 0.05 ശതമാനത്തിൽ താഴെയാണ്.
ഏത് യുഎസ് സംസ്ഥാനങ്ങളിലാണ്  AY.4.2 കണ്ടെത്തിയതെന്ന് സിഡിസി  സ്ഥിരീകരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക