Image

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പി.പി.ചെറിയാന്‍ Published on 26 October, 2021
ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്‌ളാസിയോ പ്രഖ്യാപിച്ച വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു.
ഒക്ടോബര്‍ 25 മുതല്‍ വാക്‌സിന്‍ മാന്‍ഡേറ്റ് 50,000ത്തില്‍ പരംജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ് പ്രകടനത്തിന്്ല്‍ നേതൃത്വം നല്‍കിയ നേതാക്കള്‍ ആരോപിക്കുന്നത്. 

സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന പ്രകടനക്കാര്‍ ബ്രൂക്കിലിനില്‍ ഒത്തുചേര്‍ന്ന് ബ്രൂക്കിലിന്‍ ബ്രിഡ്ജിനു എതിരെയുള്ള മുന്‍സിപ്പല്‍ സിറ്റി ഹാളിലേക്ക് പ്രകടനമായി എത്തിചേര്‍ന്നു ആയിരങ്ങളാണ് പ്രകടനത്തില്‍ മാന്‍ഡേറ്റിനെതിരെ പ്ലാക്കാര്‍ഡുകളും, ബാനറുകളും ഉയര്‍ത്തി, മുദ്രാവാക്യങ്ങളും മുഴക്കി പങ്കെടുത്തത്.

പോലീസുക്കാരും, ഫയര്‍ ഫൈറ്റേഴ്‌സും ഉള്‍പ്പെടെ 160,000 മുന്‍സിപ്പില്‍ ജീവനക്കാരില്‍ 50,000 പേര്‍ വാക്‌സിനെതിരാണ്. കൂടുതല്‍ ജീവനക്കാരെ വാക്‌സിനേറ്റ് ചെയ്യുന്നതിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യം വെച്ചു 500 ഡോളര്‍ ഓരോ ജീവനക്കാര്‍ക്കും മേയര്‍ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 1നാണ് ജീവനക്കാര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്നതിന് നല്‍കിയരിക്കുന്ന അവസാന തീയ്യതി. ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് സ്വകാര്യ നീതിനിഷേധമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ വക്താക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക