Image

കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച്‌ ലാലുപ്രസാദ് യാദവ്

Published on 26 October, 2021
കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച്‌ ലാലുപ്രസാദ് യാദവ്
പാട്ന: കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച്‌ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി മാത്രമായിരിക്കും സഖ്യമെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രസ്താവന. ആരോഗ്യ കാരണങ്ങളും ജയില്‍ വാസവും മൂലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ രണ്ട് തെരഞ്ഞെടുപ്പ് നഷ്ടമായ ലാലു സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുമെന്നും പ്രഖ്യാപിച്ചു.

'ആരോഗ്യസ്ഥിതി മോശമായതുകൊണ്ടും കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ തടവിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കേണ്ടി വന്നു. എന്നാല്‍ ജനങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് എന്നെ തിരിച്ചെത്തിച്ചു'-എഎന്‍ഐയോട് സംസാരിക്കവെ ലാലു പ്രസാദ് യാദവ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക