തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരനെതിരെ പോലീസ് കേസെടുത്തു. നേരത്തെ കെ. മുരളീധരനെതിരേ മേയര്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ കെ. മുരളീധരന്‍ മേയര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്.
മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.