VARTHA

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.

139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി,  തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും യോഗത്തില്‍  പങ്കെടുത്തു.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം, ആകെ 40,855

പത്തനംതിട്ട സ്വദേശി സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

പെരിയ ഇരട്ട കൊലപാതകം; ഉദുമ മുൻ എം.എൽ.എയെ പ്രതിചേർത്തു

ഒമിക്രോണ്‍ ഭീഷണി; കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി

ഇ​രു​ന്നു​കൊ​ണ്ട് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു; മ​മ​ത​യ്ക്കെ​തി​രേ പ​രാ​തി

മകനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച്‌ അമ്മ

ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി

14 വര്‍ഷത്തിനുശേഷം തീപ്പെട്ടി വിലയും വര്‍ധിപ്പിച്ചു

മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്

കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്

ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം; ആളപായമില്ല

ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ 5405 പേര്‍ക്കു കൂടി കോവിഡ്; 96 മരണം

മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു

ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും

എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം

അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​

സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്

കെ.എ.എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ

ഒമിക്രോൺ ​; സൗദി അറേബ്യയില്‍ ആദ്യ രോ​ഗബാധ സ്ഥിരീകരിച്ചു

ചാരായം വാറ്റ് പൊലീസിനെ അറിയിച്ചതിന് പോക്‌സോ കേസിൽ കുടുക്കിയെന്ന് 73 കാരി

വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍

ഗ്രാമീണ വേതനത്തിലും കേരളം ഒന്നാമത്

ചുറ്റികയ്ക്ക് അടിയേറ്റ് തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം

രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല; മുസ്ലിം ലീഗിനെതിരെ കെ ടി ജലീല്‍

ഒമിക്രോണ്‍: മൂന്നാംഡോസ് വാക്സിന്‍ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹയെന്ന് ബന്ധുക്കള്‍

View More