മുതുകാടിന്റെ 'വിസ്മയ സാന്ത്വനം' 23-ന്

Published on 26 October, 2021
 മുതുകാടിന്റെ 'വിസ്മയ സാന്ത്വനം' 23-ന്


വെല്ലിംഗ്ടണ്‍ : അരങ്ങില്‍ പുതിയ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ മാജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിയുള്ള കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഓണ്‍ലൈന്‍ കലാമേള 'വിസ്മയ സാന്ത്വനം' ഒക്ടോബര്‍ 23 നു (ശനി) അരങ്ങേറും.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിക്ക് സുമനസുകളുടെ സഹായം തേടിയാണ് യൂണിവേഴ്സല്‍ മാജിക് സെന്ററും ചില്‍ഡ്രന്‍ ഓഫ് ഡിഫറന്റ് ആര്‍ട്ട് സെന്ററും ചേര്‍ന്ന് ന്യൂസിലാന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ നവോദയയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.


പരിപാടിയില്‍ മുതുകാടിന്റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും. ന്യൂസിലന്‍ഡ് സമയം വൈകുന്നേരം 7.00-ന് (ഇന്ത്യന്‍ സമയം 11.30-ന്) ഓണ്‍ലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിസ്മയ സാന്ത്വനം വീക്ഷിക്കുന്നതിനും പരിപാടിയുടെ ഭാഗമാകാനും https://www.differentartcentre.com/vismayasaanthwanam/newzealand/23102021 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക