America

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

Published

on

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദ് ചൊവ്വാഴ്ച ചരിത്രത്തിൽ ഇടം നേടി. ഇന്ത്യൻ-കനേഡിയൻ ഹർജിത് സജ്ജനെ മാറ്റി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ പുതിയ കാബിനറ്റിൽ  പ്രതിരോധ മന്ത്രിയായി അവരെ നിയമിച്ചു.

സജ്ജൻ പുതിയ അന്താരാഷ്ട്ര കാര്യ മന്ത്രിയാകും. കനേഡിയൻ മിലിട്ടറിയിലെ ലൈംഗികാരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട  സജ്ജനെ ഫലത്തിൽ തരംതാഴ്ത്ത്തുകയായിരുന്നു 

മറ്റൊരു ഇൻഡോ-കനേഡിയൻ വനിത, 32-കാരിയായ ബ്രാംപ്ടൺ വെസ്റ്റിൽ നിന്നുള്ള എംപി കമൽ ഖേരയും മിനിസ്റ്റർ ഫോർ സീനിയർസ്  ആയി  സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ  ട്രൂഡോ കാബിനറ്റിലെ ഇൻഡോ-കനേഡിയൻ വനിതാ മന്ത്രിമാരുടെ എണ്ണം മൂന്നായി.

ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ, യൂത്ത്  മന്ത്രി ആയിരുന്ന  ഇൻഡോ-കനേഡിയൻ വനിതാ മന്ത്രി ബർദിഷ് ചാഗറിനെ ഇത്തവണ കാബിനറ്റിൽ ഉൾപ്പെടുത്തിയില്ല..

കാബിനറ്റിൽ  ആറ് വനിതാ മന്ത്രിമാരുണ്ട്.

 പകർച്ചവ്യാധിയുടെ സമയത്തെ മികച്ച പ്രവർത്തനമാണ്  അനിത ആനന്ദിനും കമൽ ഖേരയ്ക്കും ഗുണമായത് 

സംഭരണ ​​മന്ത്രി എന്ന നിലയിൽ ആനന്ദും മന്ത്രി ആയിരുന്നിട്ടും  ഒരു രജിസ്റ്റർഡി നഴ്‌സ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഇറങ്ങിയ ഖേരയും ഏറെ  പ്രശംസിക്കപ്പെട്ടു. 2015 മുതൽ മൂന്ന് തവണ എംപിയായ ഖേര ആരോഗ്യ, അന്താരാഷ്ട്ര വ്യാപാര മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മെഡിക്കൽ പ്രൊഫഷണലുകളായിരുന്ന ഇന്ത്യൻ മാതാപിതാക്കളുടെ മകളായി 1967-ൽ നോവ സ്കോട്ടിയയിലാണ് അനിത  ആനന്ദ് ജനിച്ചത്. അമ്മ സരോജ് ഡി.റാം പഞ്ചാബിൽ നിന്നാണ് വന്നത്. അച്ഛൻ തമിഴ്നാട് സ്വദേശി എസ്.വി. ആനന്ദ്.

ടൊറന്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്ന അനിത,  ഓക്ക്‌വില്ലിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട  ശേഷം 2019-ൽ പ്രധാനമന്ത്രി അവരെ  പൊതുസേവന, സംഭരണ ​​മന്ത്രിയായി നിയമിക്കുകയായിരുന്നു.

എയർ ഇന്ത്യ വിമാനം ബോംബ് വച്ച തകർത്തതിനെപ്പറ്റിയുള്ള അന്വേഷണ കമ്മീഷനെ  അനിത ഏറെ സഹായിച്ചു. 1985 ജൂൺ 23-ന് എയർ ഇന്ത്യ കനിഷ്‌ക ഫ്‌ളൈറ്റ്  തകർന്നപ്പോൾ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെടുകയായിരുന്നു. 

1984-ൽ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സൈനിക നടപടിക്ക് പ്രതികാരം ചെയ്യാൻ വാൻകൂവർ ആസ്ഥാനമായുള്ള ഖാലിസ്ഥാനികളാണ്  വിമാനത്തിൽ ബോംബ് വച്ചത്.

അനിത ആനന്ദിന് മുമ്പ്, കാനഡയിലെ ഏക വനിതാ പ്രതിരോധ മന്ത്രി മുൻ പ്രധാനമന്ത്രി കിം കാംബെൽ ആയിരുന്നു, 1993 ജനുവരി 4 മുതൽ ജൂൺ 25 വരെ ആറ് മാസക്കാലം അവർ ആ സ്ഥാനം വഹിച്ചു .

Facebook Comments

Comments

  1. Salu PN

    2021-10-27 14:52:56

    What kind of journalism is it that says the religion of a person?! Come on guys grow up. Don't bring that Indian polarization to Canada.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

ശവങ്ങൾ ഉള്ളിടത്ത്‌ കഴുക്കൾ കൂടും ? (സമകാലീന മലയാള സിനിമ - നിരീക്ഷണം (ജയൻ വർഗീസ്)

പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?

ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

ഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു

പുതിയ ചട്ടം: യു.എസിലേക്കുള്ള യാത്രക്കാർ 24  മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് എടുക്കണം

View More