ഫഹാഹീലില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

Published on 26 October, 2021
 ഫഹാഹീലില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെയാണ് (47) മരണപ്പെട്ടത്. മൃതദേഹത്തിന് 20 ദിവസത്തിന് പഴക്കമുണ്ട്. അന്‍സാറിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനുകളിലും വിവിധ ആശുപത്രികളിലായി പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഫഹാഹീലിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയിലാണ് മൃതദേഹം മുഹമ്മദ് അന്‍സാറിന്േറതെന്ന് തിരിച്ചറിഞ്ഞത്.


വെല്ലൂര്‍ മാളിക്കല്‍ നസിയ മന്‍സില്‍ മുഹമ്മദ് ഇബ്രാഹിമിന്റെയും ഭീമ ബീവിയുടെയും മകനാണ് അന്‍സാര്‍, കുവൈറ്റില്‍ ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം കുവൈറ്റില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സലിം കോട്ടയില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക