കുവൈറ്റില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍

Published on 26 October, 2021
 കുവൈറ്റില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍

കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഈസ റമദാന്‍ പറഞ്ഞു. വ്യാഴാഴ്ചയോടെ മഴയ്ക്കുള്ള സാധ്യത വര്‍ധിക്കുമെന്നും ഈസ പ്രവചിക്കുന്നു.

രാജ്യത്ത് മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ തെക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനം അനുഭവപ്പെടും. വ്യാഴാഴ്ച വൈകുന്നേരത്തോടെ അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നേക്കാമെന്നും ഈസ റമദാന്‍ അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക