ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

അജു വാരിക്കാട് Published on 28 October, 2021
ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം
ഹൂസ്റ്റൺ:  ഹൂസ്റ്റണിൽ സാഹിത്യ സാമൂഹ്യ മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന  കോശി തോമസിന്റെയും ഈശോ ജേക്കബിന്റെയും നിര്യാണത്തിൽ ഫോമാ സതേൺ റീജിയൻ അനുശോചിച്ചു. നായർ പ്ലാസയിൽ നവംബർ 23ന്   വൈകുന്നേരം ചേർന്ന യോഗത്തിൽ, കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച  ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും  വേർപാട് ഹൂസ്റ്റൺ മലയാളികൾക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു. 

ആർ.വി. പി ഡോ. സാം ജോസഫ് യോഗത്തിനു അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മറ്റി മെമ്പർ മാത്യൂസ് മുണ്ടക്കൽ   സ്വാഗതം ആശംസിച്ചു.

ജോയി എം സാമുവേൽ അനുശോചന സന്ദേശം നൽകി. ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും വിയോഗം ഹ്യുസ്റ്റൺ കമ്മ്യൂണിറ്റിക്ക് നികത്താനാവാത്ത വിടവാണ് എന്ന് അനുശോചന കുറിപ്പിൽ ശ്രീ ജോയി എം സാമുവേൽ പറഞ്ഞു. 

ഫോമാ ഫൗണ്ടർ പ്രസിഡണ്ട് ശശിധരൻ നായരും ഫൗണ്ടർ ട്രഷറർ എം ജി മാത്യു, രാജൻ യോഹന്നാൻ, ബാബു മുല്ലശ്ശേരി, ബാബു സക്കറിയ, തോമസ് ഒലിയാംകുന്നേൽ, മൈസൂർ തമ്പി, വത്സൻ മഠത്തിപ്പറമ്പിൽ, പൊന്നമ്മ നായർ, ലീലാമ്മ മാത്യു, ഫിലോമിന വത്സൻ, ലില്ലിക്കുട്ടി ഒലിയാംകുന്നേൽ ഷിബി റോയ് എന്നിവരും  അനുശോചനം രേഖപ്പെടുത്തി. അജു വാരിക്കാട് നന്ദി രേഖപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക