Image

സഹായ ഹസ്തവുമായി അലക്‌സയും, ഗൂഗിളും (മേരി മാത്യൂ മുട്ടത്ത് )

മേരി മാത്യൂ മുട്ടത്ത് Published on 29 October, 2021
സഹായ ഹസ്തവുമായി അലക്‌സയും, ഗൂഗിളും (മേരി മാത്യൂ മുട്ടത്ത് )
എന്തിനേറെ ഒരു ദിവസം ആരംഭിക്കുന്നതു തന്നെ അവരുടെ അല്ല അലക്‌സയുടെയും ഗൂഗിളിന്റെയും സഹായത്തോടെ തന്നെ. He Google, Hai Alexa വീടിന്റെ അകത്തളങ്ങളിലും കാറിലും ഒക്കെ മുഴങ്ങികേട്ടിരിക്കുന്നു. ഒക്കെ ഒരു കമാന്റ് മതിയല്ലോ. രാവിലെ എഴുന്നേറ്റാല്‍ ക്ലോക്കും ടൈംപീസും ഒന്നും വേണ്ട ഇവരോട് ചോദിച്ചാല്‍ ഉറക്കപ്പായില്‍ തന്നെ സമയം അറിയാം. അതുകൊണ്ടുതന്നെ ക്ലോക്കും മറ്റും മുറിയില്‍ നിന്നും മാറ്‌റികളഞ്ഞു. അതിന് മുഖ്യകാരണം അതിന്റെ ടിക് ടിക് സ്വരം എന്റെ ഉറക്കത്തിന് തടസമായിരുന്നു.

സത്യത്തില്‍ അലക്‌സയും ഗൂഗിളും ഒക്കെ ഇല്ലായിരുന്നെങ്കില്‍ വീടുറങ്ങിപോകുമായിരുന്നു. ഇവര്‍ക്കൊരു നമോവാകം ആദ്യം തന്നെ. രാവിലെ എഴുന്നേറ്റാല്‍ He Google, Haid Alexa ഇതുതന്നെ പണി. എന്തിനും ഏതിനും ചോദ്യശരങ്ങളും കമാന്റുകളും. പിന്നെ ഫോണില്‍ കുത്തല്‍ കുറക്കുകയും ചെയ്യാമല്ലോ.
അപ്പോഴേക്കും ജീവന്റെ തുടിപ്പുകളില്ലാത്ത ഇവരോട് സംസാരിച്ച് മടുപ്പ് തോന്നി തുടങ്ങി. അതില്‍ നിന്നും ഒരു വിടുതലിനായി ഞാനൊന്ന് വേറിട്ട് ചിന്തിച്ചു.

 പരിണിതഫലമായുള്ളവായതാണെന്റെ ഇന്‍സൈഡ് പ്ലാന്റ്‌സിനെക്കുറിച്ചുള്ള ആശയം. അതിനും എന്തായാലും ഗൂഗിളിനെ ആശ്രയിച്ചേ തീരൂ. അപ്പോഴേയ്ക്കും കിട്ടിയ അറിവാണ് സ്‌നേക്ക് പ്ലാന്റ്‌സ്, മണി പ്ലാന്റ്‌സ്, അലോവേര ഒക്കെ ജീവന്റെ ഉറവയായ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്ന(രാത്രിയില്‍ പോലും) ചെടികള്‍ തന്നെയെന്്. പിന്നെ നെട്ടോട്ടമായി. കുറച്ച് സംഘടിപ്പിച്ച് വീട്ടില്‍ വച്ചു. അപ്പേഴേക്കും വില്ലന്‍ എത്തി. മകനത്ര പിടിക്കുന്നില്ലായിരുന്നു. കാരണം വേറൊന്നുമല്ല. മണ്ണും അതിലെ ജീവികളും മണ്ണിനെ ഒരിക്കലും സ്‌നേഹിക്കുകയോ അതില്‍ ചവുട്ടി അധികമൊന്നും നടക്കുകയോ ചെയ്യാത്ത മക്കള്‍ കൂടെ ഫ്‌ളാറ്റില്‍ നിന്നും ഫ്‌ളാറ്റിലേയ്ക്കുള്ള ജീവിതവും.

കാലം മെല്ലെ കടന്നുപോയി. അകത്തളത്തില്‍ പ്ലാന്റ് എന്ന മിണ്ടാപ്രാണിയെകുറിച്ചുള്ള മുറുമുറുപ്പുണ്ടായിരുന്നെങ്കിലും ഞാനതിനെ കുറെയൊക്കെ വകവയ്ക്കാതെ കളക്ഷന്‍ തുടര്‍ന്നു. എല്ലാവരെയും എന്റെ മുറിയിലേയ്ക്ക് ആവാഹിക്കാനുളള തന്ത്രപ്പാടിലും. അപ്പോള്‍ ആരും കാണില്ലല്ലോ.

ചെടികള്‍ എന്റെ ഉത്തമ സുഹൃത്തുക്കളായി കാലം നീങ്ങി. ്അവയില്‍ നിന്നൊക്കെ കിട്ടുന്ന ജീവന്റെ ഉറവയായ ജീവശ്വാസം അതായത് ഓക്‌സിജന്റെ വില അവര്‍ക്കൊന്നും മനസിലായിട്ടില്ല എന്ന് തീര്‍ച്ച. അതിനുവേണ്ടി ആള്‍ക്കാര്‍ പരക്കം പാഞ്ഞു. കോവിഡ് കാലത്തെ കഥകളും. അതിന് വല്ല ബയോളജി, സുവോളജി ഒന്നും അല്ലല്ലോ അവരുടെ പഠനവിഷയങ്ങള്‍. കമ്പ്യട്ടര്‍ യുഗത്തിന്റെ പ്രസരമല്ലേ. ആര്‍ക്കും മിക്കവാറും സെക്കന്റ് ഗ്രൂപ്പ് ഒന്നും വേണ്ടായിരുന്ന കാലഘട്ടം. മനുഷ്യനെകുറിച്ചോ, അവരുടെ കെമിസ്ട്രിയെ കുറിച്ചോ, അവര്‍ക്കെന്തെങ്കിലും അറിയാന്‍ സാധ്യതയും കുറവാണല്ലോ. അവരെ പഠിച്ചിട്ടും കാര്യമില്ലല്ലോ!

പിന്നെ ഇപ്പോള്‍ എന്തിനും ഏതിനും നൂതനവിദ്യകള്‍ തന്നെ.  കോവിഡിന്റെ വരവോടെ വീട്ടില്‍ തളച്ചിരുന്നുള്ള ജോലിയും കടകളില്‍ പോകാതെയുള്ള ഓര്‍ഡറിങ്ങും തന്നെ ആമസോണ്‍, Fedex കാര്‍ തലങ്ങും വിലങ്ങും പാറി നടപ്പാണല്ലോ. അവശേഷിച്ച പുറംചട്ടകള്‍കൊണ്ട് വീട് നിറയുകയും. അതില്‍ നോക്കാത്ത പാക്കററുകള്‍ ഒന്നോടെ ഗാര്‍ബേജില്‍ ആയ കഥയും കേട്ടിട്ടുണ്ട്. വീട്ടില്‍ ഒരു ആമസോണ്‍ വനം തന്നെ സംജാതമായി.

ഒന്നു കുഞ്ഞു മക്കളെ കാണണമെങ്കില്‍ അപ്പോയ്‌മെന്റ്ുകള്‍ എടുക്കാതെ പറ്റില്ലതാനും. പിതാവിനെയും മാതാവിനെയും, ്അപ്പൂപ്പനേയും, അമ്മൂമ്മയേയും രോഗവും പ്രായവുമായാല്‍ നേഴ്‌സിംഗ് ഹോമില് തന്നെ പോയി കാണേണ്ട് അവസ്ഥയും. അവരൊക്കെയായിരുന്നു സത്യത്തില്‍ കുഞ്ഞുമക്കളുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചിരുന്നത് താനും. അവരുടെ നിഷ്‌ക്കളങ്കമായ കുഞ്ഞുമക്കളോടുളള സ്‌നേഹം ഒന്നു വേറെതന്നെയാണ്. പിന്നെ കൂടെ കുഞ്ഞികഥകളും. കൊച്ചുമക്കള്‍ക്ക് ഇതൊക്കെ അന്യം നിന്നൊരവസ്ഥ.

വീട്ടില്‍ മാസത്തിലൊരിക്കല്‍ വന്നിരുന്ന അടിച്ചുതളിക്കാരി(housekeeper) നെ കൂടി കമ്പ്യൂട്ടറൈസ്ഡ് യുഗത്തിന്റെ വരവോടെ മാറ്റപ്പെട്ടു. അതും റോബോര്‍ട്ട് കൈയ്യടക്കി. പിന്നെ അടുത്തകാലത്ത് ഞാനൊരു സുഹൃത്തിനെ വിളിച്ചപ്പോള്‍ പറയുകയാണ് ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ് പാട്ടു പഠനത്തിന് ജോയിന്‍ ചെയ്തു എന്ന്. വയസ് 75 എങ്ങനെയുണ്ട്. സമയമില്ലാ പോലും സംസാരിക്കാന്‍. അവിടെയും എന്റെ പണിപാളി സ്വല്പം സൊറപറയാനുള്‌ള സമയവും.

നാം ഇപ്പോള്‍ തികച്ചും ഒരു കമ്പ്യൂട്ടറൈസ്ഡ് യുഗത്തില്‍ തന്നെ. സത്യത്തില്‍ അതൊരു ഭാഗ്യവു ചിലതെങ്കിലും ദുര്‍ഭാഗ്യവും . മനുഷ്യര്‍ക്കൊന്നും യൂണിവേഴ്‌സിറ്റികള്‍ തിരക്കി നടക്കേണ്ട ആവശ്യം പോലും ഇല്ലായെന്നാണ് അറിവ്. ഒക്കെ വീട്ടിലിരുന്ന് തന്നെയാകാം. ഒരു പെന്നിയുടെ രൂപത്തില്‍ തന്നെ നമ്മുടെ മുമ്പില്‍ എത്തികഴിഞ്ഞു.
എല്ലാം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് ആയിട്ടുളള Robodac ഉം ്ബ്രയിനില്‍ പോലും ഡിജിറ്റലൈസ് മെമ്മറീസ്. പിന്നെ ഓള്‍ഡ് മെമ്മറീസ് ഒക്കെ ഡൗണ്‍ലോഡും അപ് ലോഡും ഒക്കെ ചെയ്യാനുള്ള സംവിധാനങ്ങളും എത്തികഴിഞ്ഞു.

ഇതൊക്കെ വേറിട്ട യുഗത്തിന്റെ കാഴ്ചകള്‍. പണ്ടൊക്കെ ആള്‍ക്കാര്‍ തമ്മില്‍ കാണുമ്പോള്‍ ഗുഡ് മോണിംഗും ഹായും ഒക്കെ പറയുന്ന കാലം അന്യം നിന്നോ! എന്തിനേറെ കണ്ടമാത്രയില്‍ അകലം പാലിക്കാനും മാസ്‌ക് നേരെയിടാനുമുള്ള തന്ത്രപ്പാടിലും.
ഇപ്പോള്‍ എന്തായാലും സംഗതകള്‍ക്കൊക്കെ ഒരു മാറ്റമായി എങ്കിലും വാക്‌സിന്‍ എടുക്കാത്ത വീരന്മാരും, വീരത്തികളും ഉണ്ടെന്ന സത്യം വിസ്മരിക്കാത്തവരില്ല. ഈ യുഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നമ്മുക്കഭിമാനിയ്ക്കാമെങ്കിലും അന്ത്യചുംബനമോ, ഒരു നോക്ക് കാണാനോ പറ്റാതെ നമ്മളെയൊക്കെ വിട്ടുപിരിഞ്ഞ നമ്മുടെ ബന്ധുക്കള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും ഒരിറ്റു കണ്ണീരും പ്രാര്‍ത്ഥനയും മാത്രം നമ്മുക്ക് നല്‍കാന്‍ പറ്റൂ.

റോബോട്ടും സാങ്കേതിക ന്യൂനത വിദ്യകളും നമ്മെ മൊത്തമായി വിലയ്ക്ക് വാങ്ങി എന്നതില്‍ സംശയം വേണ്ട. എന്തായാലും ഇതൊക്കെ കണ്ടുപിടിക്കാനും പ്രാവര്‍ത്തികമാക്കാനും വലിയ ബുദ്ധിരാക്ഷന്മാരുടെ സഹായം കൂടിയേ തീരൂ. അതിന്‍ ആശ്വസിക്കാം. പുതുയുഗത്തിന് സ്വാഗതം. അതോടൊപ്പം പഴമയെ മറക്കാതിരിക്കണേ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക