Image

പെഗാസസ് വിധിക്ക് ജോൺ ബ്രിട്ടാസ് എം പിക്ക് നന്ദി; ഭരണകൂട ധാഷ്ട്യത്തിനു കിട്ടിയ തൊഴി (ജോസ് കാടാപുറം)

Published on 29 October, 2021
പെഗാസസ് വിധിക്ക്  ജോൺ ബ്രിട്ടാസ് എം പിക്ക് നന്ദി; ഭരണകൂട ധാഷ്ട്യത്തിനു കിട്ടിയ തൊഴി (ജോസ് കാടാപുറം)
ഏന്താണ് പെഗാസസ് -ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയുടെ ഒട്ടുമിക്ക പതിപ്പുകളിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ-ഇസ്രായിലിൽഉള്ള  സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്പൈവെയറാണ് പെഗാസസ്. 2021 പ്രോജക്റ്റ് പെഗാസസ് വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്, നിലവിലെ പെഗാസസ് സോഫ്‌റ്റ്‌വെയറിന് iOS 14.6 വരെയുള്ള സമീപകാല എല്ലാ iOS പതിപ്പുകളും പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ്.നിരവധി റിപ്പോർട്ടുകൾ പ്രകാരം, വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും എതിരായ ടാർഗെറ്റഡ് ആക്രമണങ്ങളിൽ എൻഎസ്ഒ ഗ്രൂപ്പ് സൃഷ്ടിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചു,ഒക്ടോബറിൽ, തൽക്ഷണ സന്ദേശമയയ്‌ക്കൽ കമ്പനിയായ വാട്ട്‌സ്ആപ്പും അതിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കും യുഎസ് കമ്പ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് ആക്‌ട് (സിഎഫ്‌എഎ) പ്രകാരം എൻഎസ്ഒ, ക്യു സൈബർ ടെക്‌നോളജീസ് എന്നിവയ്‌ക്കെതിരെ കേസെടുത്തു. ഭീകരതയെയും കുറ്റകൃത്യങ്ങളെയും നേരിടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ അംഗീകൃത ഗവൺമെന്റുകൾക്ക് നൽകുന്നുവെന്ന്  എൻഎസ്ഒ അവകാശപ്പെടുന്നു.നിലവിൽ 1 ബില്യൺ വിറ്റുവരവുണ്ട് .
 
പ്രതിബദ്ധതയുള്ള  മാധ്യ്മങ്ങളായ ദി വയർ ,ദി ഹിന്ദു ,ഇന്ത്യടുഡേ ഇവരാണ് പെഗാസസ് ചാര സ്പൈ വൈറൽ ഉപയോഗിച്ച ഇന്ത്യൻ ഭരണകൂടം പൊതു പ്രവർത്തകരുടെയും പത്ര പ്രവർത്തകരുടെയും വിവരങ്ങൾ രഹസ്യമായി ചോർത്തുന്നത് ഇന്ത്യൻ ജനതയെ അറിയിച്ചത്  എന്നാൽ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്.
 
 
പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നൽകുന്നു. നാല് വർഷം മുൻപ് സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന് മതിയായ സംരക്ഷണവും ഗ്യാരന്റിയും ഉറപ്പുവരുത്താൻ ഉതകുന്നതാണ് വിധിന്യായം. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത ഗവൺമെന്റിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. പത്രസ്വാതന്ത്ര്യം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും നിർണായകവുമാണ്. വാർത്താ പ്രഭവകേന്ദ്രങ്ങളെ അസ്ഥിരപ്പെടുത്തിയാൽ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു അർത്ഥവുമുണ്ടാകില്ല. മൗലികാവകാശങ്ങൾക്ക് ന്യായമായ പരിമിതികൾ നിർണയിക്കുമ്പോൾ അത് നിയമവും ചട്ടവും നടപടിക്രമവും പ്രകാരമായിരിക്കുമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് പരിഗണനാ വിഷയങ്ങൾക്കൊപ്പം ഭാവിയിലേക്ക് വേണ്ട ഏഴ് പരിരക്ഷകളെ കുറിച്ച് ശ്രദ്ധേയമായ ഏഴ് നിർദ്ദേശങ്ങൾ കൂടി സുപ്രീം കോടതി മുന്നോട്ടുവച്ചു എന്നത് അടിവരയിടേണ്ട കാര്യമാണ്.
 
സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്  പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. പെഗാസസ് എന്ന്‌ ഉച്ചരിച്ചാൽ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫാക്കുന്ന ജനാധിപത്യ വിരുദ്ധ സർക്കാർ സമീപനത്തിനും പാർലമെന്റ് വേദിയായി. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ ബിജെപി സർക്കാരിന്റെ വികൃത മുഖം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു.
 
തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ് ഇന്നത്തെ വിധിയെന്ന് ഹര്ജിക്കാരനായ  എന്ന് ജോൺ ബ്രിട്ടാസ് എം പി അഭിപ്രായപ്പെട്ടു.
പെഗാസസ് എന്ന സോഫ്ട്‍വെയർ ഉപയോഗിച്ച് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയോ എന്ന ചോദ്യത്തിന് പാർലമെൻറിൽ പോലും മറുപടി പറയാൻ തയ്യാറാകാതിരുന്ന ഈ സർക്കാർ ഇന്ന് സുപ്രീംകോടതിവിധിയെ അഭിമുഖീകരിക്കുന്നു എന്നത് ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും ഉദാത്തമായിട്ടുള്ള ഒരു അവസ്ഥയായി നമുക്ക് കാണേണ്ടി വരും
 
ഈ വിഷയത്തിന്റെ തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ് ഇന്നത്തെ വിധി എന്ന് ജോൺ ബ്രിട്ടാസ് എം പി  ഹർജിയിലെ ആവശ്യം തന്നെ ഇതായിരുന്നു.ഒരു ജഡ്ജി അടക്കമുള്ളവർ അന്വേഷണത്തിലേക്ക് കടക്കണമെന്നാണ് കോടതിയോട് അഭ്യർത്ഥിച്ചത്.അത് സ്വീകരിച്ചതിൽ സന്തോഷമുണ്ട്.എന്ന് മാത്രമല്ല ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താൻ ഉതകുന്ന സുപ്രധാനമായിട്ടുള്ള തീരുമാനം ആയിട്ടാണ്   ഈ വിധിയെ  കാണുന്നത്.എന്തുകൊണ്ടെന്നാൽ ദേശസ്നേഹത്തിന്റെയും ദേശസുരക്ഷയുടെയും പേരിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ എല്ലാം ചവിട്ടി മെതിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.അതിനാൽ തന്നെ കേന്ദ്രസർക്കാർ എന്തുചെയ്താലും അതിന് ദേശീയ സുരക്ഷയുടെ ഒരു പ്രതിരോധം അല്ലെങ്കിൽ കവചം നൽകി രക്ഷപെടാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യം അത്തരത്തിൽ സമീപിക്കപ്പെടേണ്ട ഒന്നല്ല എന്ന ധാരണയ്ക്കാണ് സുപ്രീംകോടതി അടിവരയിട്ടിരിക്കുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്”.വിധിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു
 
 
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.’സ്വകാര്യതക്കുള്ള അവകാശം ചര്‍ച്ച ചെയ്യപ്പെടണം. ആളുകളെ അവരുടെ മൗലികാവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോഴത്തെ ഹര്‍ജികള്‍. സ്വകാര്യത മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, ഓരോ വ്യക്തിയുടേയും അവകാശമാണ്.’ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി നിരീക്ഷിച്ചു. 
ഏതെങ്കിലും രീതിയിൽ നിരീക്ഷിക്കുന്നുണ്ടെങ്കിൽ ഭരണഘടനാപരമായ യുക്തി വേണം. കൃത്യമായ നടപടിക്രമം പാലിച്ചും തെളിവ് അവശേഷിപ്പിച്ചുമാകണം അത്‌. വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും താൻ നിരീക്ഷണത്തിലാണെന്നുമുള്ള തോന്നൽ പൗരന്റെ സാധാരണ ജീവിതത്തെ താറുമാറാക്കും. സ്വയം സെൻസർഷിപ് ഏർപ്പെടുത്താൻ നിർബന്ധിതരാകും. മാധ്യമപ്രവർത്തകർക്ക്‌ ‘സോഴ്‌സുകൾ’ സംരക്ഷിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിത്തറ കുളംതോണ്ടപ്പെടും. വിഖ്യാത നോവലിസ്റ്റ്‌ ജോർജ്‌ ഓർവെൽ കൃതികളിൽ ആവിഷ്‌കരിച്ചിട്ടുള്ള എല്ലാവരും ഭരണകൂടനിരീക്ഷണത്തിന്‌ വിധേയരാക്കപ്പെടുന്ന ലോകത്തിന്റെ ആശങ്കകളാണ്‌ ഹർജിക്കാർ ഉന്നയിച്ചത്‌. യാഥാർഥ്യം അറിയേണ്ടത്‌ കോടതിയുടെ ധർമമാണ്‌. രാഷ്ട്രീയവിവാദങ്ങളിലേക്ക്‌ കടക്കാതെ ഭരണഘടനാതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ്‌ കോടതിയുടെ താൽപ്പര്യം–- സുപ്രീംകോടതി നിരീക്ഷിച്ചു
 
രാജ്യസുരക്ഷ ഫ്രീപാസ് അല്ല , മൂകസാക്ഷിയായി ഇരിക്കുമെന്ന ധാരണ വേണ്ടെന്നു സുപ്രീംകോടതിക്ക്  പറയേണ്ടി വന്നു പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയറിലൂടെ വിവരങ്ങൾ ചോർത്തിയോ എന്ന ചോദ്യത്തിൽനിന്ന്‌ രാജ്യസുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരിന്‌ തടിതപ്പാനാകില്ലെന്ന്‌ സുപ്രീംകോടതി. ‘‘രാജ്യസുരക്ഷ എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ഫ്രീ പാസായി സർക്കാർ ഉപയോഗിക്കരുത്‌. ഇത്തരം വിഷയങ്ങളിൽ കോടതികൾക്ക്‌ പരിധികൾ ഉണ്ടെന്നത്‌ വസ്‌തുതയാണ്‌. എന്നാൽ, രാജ്യസുരക്ഷയുടെ പേരിൽ ഉമ്മാക്കി കാണിച്ച്‌ കോടതികളെ വിരട്ടാൻ നോക്കേണ്ട. ഈ കാരണത്താൽ കോടതികൾ  ഏതെങ്കിലും വിഷയത്തിൽനിന്നും പേടിച്ച്‌ അകന്നുമാറി നിൽക്കില്ല. എന്തെങ്കിലും വിശദാംശം കൈമാറിയാൽ രാജ്യസുരക്ഷയ്‌ക്ക്‌ ദോഷകരമാകുമെന്ന്‌ ആവർത്തിച്ചതുകൊണ്ട്‌ കാര്യമില്ല. എങ്ങനെ, ഏത്‌ രീതിയിൽ ആ വിശദാംശങ്ങൾ രാജ്യസുരക്ഷയ്‌ക്ക്‌ ദോഷകരമാകുമെന്ന് ബോധ്യപ്പെടുത്തണം. അല്ലാതെ, കോടതി എല്ലാം അംഗീകരിച്ച്‌  മൂകസാക്ഷിയായി ഇരിക്കുമെന്ന ധാരണ വച്ചുപുലർത്തരുത്‌ ’’–- ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ സർക്കാരിനെതിരെ ആഞ്ഞടിച്ചു.ദേശീയ സുരക്ഷ എന്ന പേരിൽ സർക്കാരിന് എപ്പോഴും എന്തും ചെയ്യാനാവില്ല എന്നും കോടതി പൊതുവായി നിരീക്ഷിച്ചു.
 
നരേന്ദ്ര മോദി സർക്കാർ കവർന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിർണായക വിജയമാണി വിധി..
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക