ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

Published on 01 November, 2021
 ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി
ഹൂസ്റ്റണ്‍ : ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗ് ഒക്ടോബര്‍ 23 ഞായറാഴ്ച വൈകുന്നേരം സ്റ്റാഫോഡ് സിറ്റിയില്‍ നായര്‍ പ്ലാസയില്‍ ആര്‍ വി പി.ഡോ.സാം ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. നാഷണല്‍ കമ്മിറ്റി മെമ്പര്‍ മാത്യൂസ് മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ പല വര്‍ഷങ്ങളായി ഫോമയുടെ അംഗമായിരുന്ന ശ്രീ.വത്സന്‍ മഠത്തിപ്പറമ്പിലിന് ഫോമാ സതേണ്‍ റീജിയന്‍ യാത്രയയപ്പ് നല്‍കി.

ദീര്‍ഘ കാലം അമേരിക്കന്‍ മണ്ണില്‍ പ്രവാസിയായിരുന്ന വത്സന്‍ മഠത്തിപ്പറമ്പില്‍ കുടുംബസമേതം കേരളത്തില്‍ സ്ഥിരതാമസത്തിന് പോകുന്നത് സതേണ്‍ റീജിയനിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ഫോമക്ക് ഒരു മുതല്‍ക്കൂട്ടായിരുന്നുവെന്നും ഫോമയുടെ ഫൗണ്ടര്‍ പ്രസിഡന്റ് ശ്രീ ശശിധരന്‍നായര്‍ പ്രസ്താവിക്കുകയുണ്ടായി. 

ചടങ്ങില്‍ എം. ജി. മാത്യു, ബാബു മുല്ലശ്ശേരി, ബാബു സക്കറിയ, ജോയി എന്‍ സാമുവല്‍, രാജന്‍ യോഹന്നാന്‍, തോമസ് ഒലിയന്‍കുന്നേല്‍, തോമസ് വര്‍ക്കി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഫോമയുടെ സതേണ്‍ റീജിയണല്‍ വുമന്‍സ് ഫോറം പ്രസിഡന്റ് ഷിബി റോയി വുമന്‍സ് ഫോറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉടന്‍തന്നെ ഒരു വിമന്‍സ് ഫോറം സതേണ്‍ റീജനല്‍ സമ്മേളനം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. 
കേരളത്തില്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഗോ - ഫണ്ടിലൂടെ ധനസഹായം നല്‍കുന്നതിന് എല്ലാവരെയും ആഹ്വാനം ചെയ്തു. 2022 മെക്‌സിക്കോയിലെ കണ്‍കൂണില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഹ്യൂസ്റ്റനില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ വിജയകരമാക്കി തീര്‍ക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആര്‍ വി പി ഡോ. സാം ജോസഫ് അറിയിച്ചു. സമ്മേളനത്തില്‍ കടന്നുവന്നവര്‍ക്ക് അജു വാരിക്കാട് നന്ദി രേഖപ്പെടുത്തി.

 ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക