പരിശുദ്ധ  കാതോലിക്കാ ബാവാ തിരുമേനിക്ക് മംഗളം!! (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 01 November, 2021
പരിശുദ്ധ  കാതോലിക്കാ ബാവാ തിരുമേനിക്ക് മംഗളം!! (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

ഓര്‍ത്തഡോക്‌സ് സഭാനൗക സധൈര്യം നയിക്കാനായ്
കര്‍ത്തൃനിയോഗം പോലെ മാര്‍ത്തോമ്മന്‍ സിംഹസനേ
നിസ്തുല സ്‌നേഹോജ്വല ദീപമായ് പ്രശോഭിക്കും
മാത്യൂസ് തൃതീയന്‍ ശോഭിതന്‍  കാതോലിക്കാ!

മര്‍ത്യരെ മഹാശയന്‍ ദീപങ്ങളായ് സൃഷ്ടിപ്പൂ
നെറ്റിമേലടയാളം വിശുദ്ധര്‍ക്കേകുന്നീശന്‍,
ദീനര്‍ക്കു കാരുണ്യത്തിന്‍ ദീപങ്ങള്‍  തെളിച്ചിടാന്‍
ദീനബന്ധുവാമീശന്‍ കല്പിച്ച ശ്രേഷ്ഠാത്മജന്‍ !

പത്തോളം 'പ്ര' സ്ഥാപനമത്യന്തം പ്രപാലിക്കും
സത്യദൈവത്തിന്‍ പ്രിയ പുത്രനേ നമോവാകം !

നന്മയോടെകും സഭാസാരഥ്യം വഹിക്കുവാന്‍
കര്‍മ്മധീരനായങ്ങ് കര്‍മ്മഭൂവിങ്കലെങ്ങും
സമ്മോദ സമന്വിതം ശോഭിപ്പാന്‍ പ്രാര്‍ത്ഥനയാല്‍
ചിന്മയാനന്ദരൂപീ അത്ഥിപ്പേന്‍ കൃപയ്ക്കായി

എന്തെന്തു വ്യവഹാരത്തീച്ചൂള ചുറ്റും കത്തി
കാറ്റിലും കോളിലുമായുലയും സഭായാനം
കണ്ടകാകീര്‍ണ്ണമാക്കും താതാ ത്വല്‍ കര്‍മ്മഭൂമി  
പുഷ്പാസ്തൃതമായിടാന്‍ സര്‍വ്വേശാ കൃപചെയ്ക !

സംശാന്തി വിളയട്ടേ സഭാവിഹായസത്തില്‍
സംശുദ്ധ സ്‌നേഹത്തിന്റെ സത്പഥം തെളിയട്ടേ !

ദൈവത്തിന്‍ നിയോഗാഖ്യന്‍ അപൂര്‍വ്വ ഭാഗ്യലബ്ധന്‍
ദൈവിക ത്യാഗമാര്‍ക്ഷേ ക്രൈസ്തവ സഭാകേന്ദ്രേ
അക്ഷയ ജ്യോതിസ്സായി ശോഭിക്കും മഹാത്മജന്‍
അക്ഷോഭ്യ വിശുദ്ധനായി വാണാലും സചൈതന്യം !

മാത്യൂസ് ത്രൂതീയന്‍ കാതോലിക്കാരൂഢനായ്
ഓര്‍ത്തഡോക്‌സ് ദീപശിഖ ജാജ്വല്യം തെളിച്ചാലും !

ഭക്തനായ് സത്തമനായ് ധാവള്യയശോരാശി
നിസ്തന്ദ്രം തിളങ്ങിടും ദിവ്യനായ് മേവീടുകേ!

ദു്ഖിതര്‍ക്കശരണര്‍ക്കനാഥര്‍ക് സാന്ത്വന
പൊല്‍ക്കിരണങ്ങള്‍ വീശുമാചാര്യ ദിവാകരാ
മാര്‍ത്തോമ്മാ ശ്ലീഹാ തന്‍ പിന്‍ഗാമി സഭാംബയ്ക്ക്
ഉത്തുഗം ക്രിസ്തുധര്‍മ്മം സദ്രസം പാലിക്കാനായ്

ഉന്നത പഥത്തിങ്കല്‍ അലംങ്കൃതനാം താതാ,
ദീനബന്ധുവാം ഭവല്‍പ്പാദത്തിന്‍ ദുര്‍ഘടങ്ങള്‍
ധീരനായ് ദൈവശക്ത്യാ സാരള്യം താണ്ടീടുവാന്‍

 ദേവേശന്‍ കനിയട്ടെ ആയുരാരോഗ്യങ്ങളോടെ,
 മംഗളം നേര്‍ന്നിടട്ടെ വന്ദ്യനാം  സവ്യേഷ്ടനേ
മാര്‍ത്തോമ്മാ സഭാനൗക പ്രശാന്തം നയിക്കാനായ്,
വിജയിക്കട്ടേ നിത്യം താവക സച്ചരിത്രം  
വിജയിക്കട്ടേ നീണാള്‍ ഓര്‍ത്തഡോക്‌സ് ദീപശിഖ !!     

see PDF

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക