Image

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

ര്‍ഗീസ് പാലമലയില്‍ Published on 02 November, 2021
ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു
ചിക്കാഗൊ: 2021 ഒക്ടബോര്‍ മാസം 31-ാം തീയതി വൈകീട്ട് 6.30 മുതല്‍ 8.30 വരെ(Contral Time USA Zoom meeting) ഫൊക്കാന, കേരളപ്പിറവി ദിനം ആഘോഷിച്ചു.

 യോഗാരംഭത്തില്‍ തന്നെ കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞ അനേകായിരങ്ങള്‍ക്കും, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിദിനത്തിലും യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പശുരാമന്‍ മഴുവെറിഞ്ഞ് വീണ്ടെടുത്തതാണ് കേരളം എന്ന ഐതീഹ്യം പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ പ്രസിഡന്റ് എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ദിനത്തിന്റെ ആശംസകളും അറിയിച്ചു.

 ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കേരളവൃക്ഷങ്ങളുടെയും, കഥകളിയുടെയും, മോഹിനിയാട്ടത്തിന്റെയും, ഒപ്പനയുടെയും, കളരിപ്പയറ്‌റിന്റേയും, മാര്‍ഗ്ഗംകളിയുടെയും നാടായ കേരളത്തിന്റെ ഓര്‍മ്മകള്‍ പ്രവാസികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ലെന്ന് ജനറല്‍ സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്വരൂപ അനിലിന്റെ മോഹിനിയാട്ടം യോഗത്തിന് മാറ്റ് കൂട്ടി. ട്രഷറാര്‍ എബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുജ ജോസ്, അസ്സോസിയേറ്റ് സെക്രട്ടറി മാല കേയാര്‍കെ, അസിസന്റ് അസോസിയേറ്‌റ് ട്രഷറാര്‍  അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍ക്കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ചെറു, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, ഷൈജു എബ്രഹാം(RVP  ടെക്‌സാസ്), ജോര്‍ജി തോമസ്(RVP ന്യൂജേഴ്‌സി), ജേക്കബ് വര്‍ഗീസ്, തോമസ് ജോര്‍ജ്(RVP FL), റെജി വര്‍ഗീസ്(RVP NY), ക്രിസ് തോപ്പില്‍, ബേബിച്ചന്‍ ചാലില്‍, ഷാജി സാമുവേല്‍, വേണു ഗോപാല്‍പിള്ളൈ, രാജു സക്കറിയ, മാത്യൂ ഉമ്മന്‍, ലൂക്കോസ് മാളികയില്‍, ബോബി ജേക്കബ് എന്നിവര്‍ യോഗത്തില്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് എബ്രഹാം വറുഗീസിന്റെ നന്ദിപ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക