Image

മാർ ആലഞ്ചേരിക്ക് എതിരെ വന്ന ആരോപണവും ഒടുവിൽ മാപ്പു പറച്ചിലും (മേരി മാത്യൂ മുട്ടത്ത്)

Published on 02 November, 2021
മാർ ആലഞ്ചേരിക്ക് എതിരെ വന്ന ആരോപണവും ഒടുവിൽ മാപ്പു പറച്ചിലും (മേരി മാത്യൂ മുട്ടത്ത്)
(മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകൻ സ്വന്തം തെറ്റു തിരുത്തി അദ്ദേഹത്തോട് മാപ്പു ചോദിച്ചപ്പോൾ കുറിച്ചത്)

വിവേചനം കര്‍ത്താവിന്റെ പ്രതിപുരുഷനോടോ അതും അടിത്തറ മാന്തുംവരെ!

എന്തിനേറെ പാവം ആലഞ്ചേരി മെത്രാന്‍ ഒളിച്ചു നടക്കേണ്ട അവസ്ഥ വരെ വന്നിരുന്നു. ഞാന്‍ ഹ്യൂസ്റ്റണില്‍ ഒരു ആഗോള കാത്തോലിക്ക സമ്മേളത്തിന് ചെന്നപ്പോള്‍ അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ബന്ധുവാണല്ലോ എന്നു കരുതി കാണാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴാണ് കേള്‍ക്കുന്നത്. അദ്ദേഹം പേടിച്ച് ഒളഇച്ചാണ് നടപ്പെന്ന്. കാരണം അവിടെയും അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടായിരുന്നു. ഒരു കല്ലുവെച്ച നുണ എത്രമാത്രം അദ്ദേഹത്തെ പിന്‍തുടര്‍ന്നിരുന്നു.

എല്ലാം ഒരു വേര്‍തിരിവ്, അതായത് ഡിസ്‌ക്രിമിനേഷന്‍- എറണാകുളം അങ്കമാലി രൂപതയ്ക്ക്, അല്ല അച്ചന്മാര്‍ക്കും അല്‍മായര്‍ക്കും. ചങ്ങനാശ്ശേരിക്കാരനായ ഒരു ബിഷപ്പിനെ ഉള്‍ക്കൊള്ളുന്നതിലുള്ള അമര്‍ഷം. പിന്നവര്‍ ഒരു നെട്ടോട്ടമായി അദ്ദേഹത്തെ കസേരയില്‍ നിന്നും തള്ളി താഴെയിറക്കാന്‍. അതും കര്‍ത്താവിന്റെ പ്രതി പുരുഷനെ. എന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം കേള്‍ക്കുന്നത് ഇതാദ്യവും. എന്തായാലും അവരുടെയൊക്കെ ചങ്കൂറ്റം അപാരം തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും ഇതുപോലൊരു ചതികേട്ടിട്ടില്ല!

സത്യത്തില്‍ ഞാനിതൊക്കെ കേട്ടപ്പോള്‍ അതിശയിച്ചിരുന്നുപോയി, ഞെട്ടിപോയെന്ന് വേണമെങ്കില്‍ പറയാം. ഇതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള കെല്‍പ്പൊന്നും പാവം ആലഞ്ചേരി പിതാവിനുണ്ടാവില്ല എന്ന് തീര്‍ച്ച. എനിക്കദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധവും, അടുത്ത പരിചയവും ഉണ്ടായിരുന്നു. അതും കുടുംബത്തില്‍ മുഴുവന്‍ കന്യാസ്ത്രീകളും അച്ചന്മാരും. അതും സ്വന്തം സഹോദരങ്ങള്‍ തന്നെ. പിന്നെ ഈ പണമക്കെ ആര്‍ക്കു കൊടുക്കാനാണ്! - എന്റെ അമ്മയുടെ കുടുംബം (ആലഞ്ചേരി) മുഴുവന്‍ - മഠത്തിന് കൊടുത്ത പാരമ്പര്യമാണ് ആലഞ്ചേരിക്കാര്‍ക്കുള്ളത് അതും അമ്മയുടെ സഹോദരി കന്യാസ്ത്രീ ആയപ്പോള്‍.

ഇപ്പോള്‍ എല്ലാം കലങ്ങി തെളിഞ്ഞതില്‍ കൃതാര്‍ത്ഥയാണ് ഞാനിപ്പോള്‍. എന്തായാലും എറണാകുളം അങ്കമാലി രൂപതയിലെ ചില  അച്ഛന്മാരുടെയും അല്‍മായരുടെയും കുബുദ്ധി അപാരം തന്നെ. ഈ ബുദ്ധി ഇനിയെങ്കിലും ആരിലും പരീക്ഷിക്കാതിരിക്കാന്‍ നോക്കൂ ബുദ്ധി രാക്ഷസന്മാരേ. അങ്ങകലങ്ങളില്‍ ഇരുന്ന് ഇതെല്ലാം നോക്കികാണാന്നൊരാളുണ്ടെന്ന് വിശ്വസിക്കുന്നവരാണല്ലോ നിങ്ങള്‍, നമ്മള്‍.

സത്യം എപ്പോഴും ജയിക്കുമെന്നത് തീര്‍ച്ച. 'സത്യമേവജയതേ' എന്നതാണല്ലോ ആപ്തവാക്യം സത്യത്തില്‍ അദ്ദേഹം നിരപരാധിയാണെന്നുള്ള വാര്‍ത്ത വാട്ട്‌സ് ആപ്പിലൂടെ നട്ടപാതിരായ്ക്കാണ് കണ്ടത്. എന്റെ സഹോദരിയുടെ ഒരു മേസ്സേജ്! എന്റെ നെഞ്ചില്‍ നിന്ന് ഒരു ഭാരം ഇറങ്ങിയ പ്രതീതിയായിരുന്നു. ഇത് ആലഞ്ചേരി കുടുംബത്തിനു തന്നെ കളങ്കം ചാര്‍ത്തിയിരുന്നു.

എല്ലാം ഒരു സമയമാണ് ദിനേശാ;' എല്ലാം കലങ്ങി തെളിഞ്ഞു. ഇനിയും ഇങ്ങനുള്ള കള്ളകഥകള്‍ തുടര്‍ക്കഥകളാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തെറ്റിധരിപ്പിച്ച് ഒരു പരുവത്തിലായ പിതാവ് ശരിക്കും സഭയ്ക്ക് ഒരു മുതല്‍കൂട്ടായി. ശരിയായ അര്‍ത്ഥത്തില്‍ അദ്ദേഹം സഭക്ക് മുതല്‍ (സമ്പത്ത്) കൂട്ടുകയായിരുന്നു. അദ്ദേഹത്തിനേതായാലും ലുലുമാളിന്റെ നിക്ഷേപം ഉണ്ടാക്കിയിട്ട് ആര്‍ക്ക് കൊടുക്കണം.

30 പേജ് വ്യാജ രേഖ ഉണ്ടാക്കി -മുമ്പില്‍ സമര്‍പ്പിച്ച വൈദികര്‍ അസാമാന്യ ബുദ്ധിന്മാര്‍ തന്നെ. അവരുടെ തലക്ക് നല്ല വിലകിട്ടാതിരിക്കില്ല! വറചട്ടിയില്‍ ഇട്ട് വറുക്കുന്നതിലും വികൃതവും നിഷ്ഠൂരവുമായിരുന്നല്ലോ ഇവരുടെയൊക്കെ പ്രവര്‍ത്തികള്‍.

അപ്പോഴും ആലഞ്ചേരി പിതാവ് പറഞ്ഞിരുന്നത് എല്ലാ സത്യവും പുറത്തുവരും ഒരിക്കല്‍ എന്നുതന്നെ. ഒരു സഹനദാസനായി. ആര്‍ച്ചു ബിഷപ്പിനെ ഭരണം ഏല്‍പ്പിച്ച് കാക്കനാട്ടേക്ക് സ്ഥലം മാറ്റിയപ്പോഴും അദ്ദേഹം അക്ഷമനായി കാണപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കത തെളിയിക്കാന്‍ ഇത്രയും കാലം വേണ്ടിവന്നതില്‍ സങ്കടം ഉണ്ട്.

എല്ലാം കലങ്ങിതെളിഞ്ഞതില്‍ എന്റെയും എല്ലാവരുടെയും സന്തോഷവും അഭിനന്ദനങ്ങളും.
അഴിമെതിക്കിരെ പോരാടിയ വക്കീലിനൊരായിരം നന്മകള്‍ നേരുന്നു. ആ വൈദികൻ  ഇനിയെങ്കിലും കള്ളക്കേസുകള്‍ മെനയാന്‍ തുനിയാതിരിക്കൂ അതും ഒരു ബിഷപ്പിനെതിരെ. കര്‍ത്താവിന്റെ പ്രതിപുരുഷനായി അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിക്കാന്‍ ശ്രമിക്കൂ. നന്മകള്‍ നേര്‍ന്നുകൊണ്ട്, എന്താ ഒരു വലിയ ഭാരം ചങ്കില്‍ നിന്ന് ഇറക്കിവച്ചൊരു പ്രതീതിയോടെ നിര്‍ത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക