തീണ്ടാപാടുകൾ (ചെറുകഥ: വിനീത് വിശ്വദേവ്, ചേർത്തല)

Published on 03 November, 2021
തീണ്ടാപാടുകൾ (ചെറുകഥ: വിനീത് വിശ്വദേവ്, ചേർത്തല)
ഓരോ പെൺകുട്ടിയും ഋതുഭംഗം വരുത്തി പൂത്തുലയുന്ന അവളുടെ 10 അല്ലെങ്കിൽ 12 വയസ്സിലാണ്. അന്നുമുതൽ അവളെ സമൂഹം സ്ത്രീയെന്ന പരിവേഷത്തിലേക്കു എത്തിക്കുന്നു. മാസമുറവന്ന അല്ലെങ്കിൽ കുല്ലിതെറ്റിയ സ്ത്രീ എന്നിങ്ങനെ വിവിധ പട്ടങ്ങൾ ചാർത്തി മാറ്റിനിർത്തപ്പെടുന്ന പ്രാചീനവും അപരിഷ്‌കൃതവുമായ ആചാരങ്ങൾ കാത്തുസൂക്സ്ക്ഷിക്കുന്നതുമായ സമൂഹം, ഇവിടെ അവൾ ദേവിയാണെന്ന സങ്കൽപ്പലകൾ കൂടി നിനനിൽക്കുന്നുണ്ടെങ്കിലും സ്ത്രീകൾ സാനിട്ടറിപ്പാടുകൾ മാറ്റിവെച്ചുകൊണ്ടു വേണ്ടാനകളിൽ പിടഞ്ഞു രക്തസ്രാവങ്ങൾ വലിച്ചിറക്കി ഒരു തീണ്ടാപ്പാടകലെ മാറ്റിനിർത്തപ്പെട്ടുകൊണ്ടു ജീവിക്കുന്നു.

കുട്ടിക്കാലത്തു സഹപാഠിയായിരുന്ന പെൺകുട്ടിക്ക് വയറുവേദന ഉണ്ടാകുമ്പോൾ ടീച്ചറോട് ചോദിച്ചുകൊണ്ട് ഉച്ചക്കുശേഷമുള്ള പീരീഡ് ക്ലാസ്സനുമുമ്പേ വീട്ടിൽപോകുന്നത് കണ്ടു കളിയാക്കിയും ഇക്കിളിപ്പെടുത്തുന്ന ചിരികലർത്തിയ  രഹസ്യമൊതികൊണ്ടു പിൻബെഞ്ചിൽനിന്നും ഒഴുകിയെത്തുന്ന ആ വാക്കുകൾ ഓർത്തുപോകുന്നു.  "അവൾക്കു മറ്റേതായെന്ന തോന്നുന്നേ". അന്ന് ആ വാക്കുകൾക്കു അർത്ഥപൂർണത കിട്ടിയിരുന്നില്ല. ഇന്ന് ഈ വാക്കുകൾ മനസിലെത്തുന്നമ്പോൾ അന്ന് ഓർക്കാതെപോയ കാര്യം മിന്നിത്തിളങ്ങുന്നു. പിന്നാമ്പുറങ്ങളിലിരുന്നു പറഞ്ഞവന്റെ അമ്മയും സഹോദരിയും കടന്നുപോയിക്കൊണ്ടിരുന്ന അതെ അവസ്ഥയിലൂടെത്തന്നെ ആയിരുന്നു ആ പെൺകുട്ടിയും കടന്നുപോയത്

ഒരിക്കൽ സ്കൂൾ വിട്ടുവന്ന സമയത്തെ മേശപ്പുറത്തു ഒരുപാടു മധുരപലഹാരങ്ങൾ മൂടിനിറത്തിയിരിക്കുന്നതു കണ്ട എന്റെ ആചാര്യങ്ങളിൽ ഉണർന്ന ചോദ്യമായിരുന്നു "ഇത് എവിടുന്നാ അമ്മേ ഇതാണ് മധുരപലഹാരങ്ങൾ ?"  

അടുക്കളയിലെ കനൽനാളങ്ങളെ ഊതിയുരുക്കികൊണ്ടു ഒരു ഒഴുക്കന്മട്ടിൽ 'അമ്മ പറഞ്ഞു അത് വടക്കേതിലെ ശാരദേടത്തിയുടെ മോൾ ഹേമലത വയസ്സറിയിച്ചപ്പോൾകൊണ്ടുവന്നു തന്നതാ. ആറാം ക്ലാസുകാരനായ എന്റെ കൗതുകത്തെ ഉണർത്തുന്നതരത്തിലായിരുന്നു ആ മറുപടി. വയസ്സറിയിക്കുകയോ അത് എന്തുവാമ്മേ..? എന്റെ നിഷ്കളങ്കമായ ചോദ്യത്തിനുമുന്നിൽ അമ്മയ്ക്ക് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു. അത് പെണ്കുട്ടികൾക്കുമാത്രം പറഞ്ഞിട്ടുള്ളത് നീ കൂടുതൽ ആലോചിക്കാതെ പോയി കുളിച്ചു ഡ്രസ്സ് മാറാൻ നോക്ക്.അന്നത്തെ ആ കുഞ്ഞുമനസ്സിൽ ജിജ്ഞാസയുടെ മുകുളങ്ങൾപോട്ടി വിരിയുമ്പോലെ വീടും ഒരു ചോദ്യം കൂടി നാമ്പിട്ടു. അതെന്താ ആൺകുട്ടികൾ വയസ്സറിയിക്കാൻ പാടില്ലെന്നുണ്ടോ?

അന്ന് രാത്രിയിലെ അത്താഴമേശപ്പുറത്തു നിരന്ന ആഹാരത്തിനു കൂട്ടായി അച്ഛന്റെ നേർക്ക് അമ്മയുടെയും ചേച്ചിയുടെയും സമക്ഷം എന്റെ ചോദ്യമുനയുയർന്നു, അച്ഛാ വയസ്സറിയിക്കുകയെന്നുവവെച്ചാൽ എന്താ ?  തീക്ഷ്ണമായ കണ്ണുകളോടെ മോനെ നിനക്ക് എവിടുന്നു കിട്ടി ഇത്രയും വലിയ വാക്കുകൾ ഇതു  ആരുപറഞ്ഞുതന്നു ?

മഹാപരാധത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ നിൽക്കുന്ന പ്രതിയെന്നപോലെ ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു ആരും പറഞ്ഞതല്ല അച്ഛാ. ഹേമലതചേച്ചി വയസ്സറിയിച്ചതിന്റെ പലഹാരമാണോയെന്നും പറഞ്ഞു അമ്മയെനിക്ക് വൈകുന്നേരം കുറെ മധുരപലഹാരം തന്നു. അതാണ് ഞാൻ ചോദിച്ചേ ?

എന്റെ  വാക്കുകളിലെ  നിഷ്കളങ്കത്വം ചുവടുപറ്റിക്കൊണ്ടു അച്ഛൻ പറഞ്ഞു. അത് മോനെ മോന്റെ ചേച്ചിയെപ്പോലെ ആ ഹേമലതചേച്ചിയും വല്യകുട്ടിയായി "പ്രായപൂർത്തിയായ എന്ന് പറഞ്ഞുകൊണ്ട് ആ അത്താഴ രാത്രി അവസാനിപ്പിച്ച് കിടപ്പറകളിലേക്കു നടന്നു നീങ്ങി.

മനസ്സിൽ തളംകെട്ടിയ ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ സ്വായത്തമാക്കാനായി വർഷങ്ങൾ കടന്നുപോകേണ്ടിവന്നു. സഹപാടികളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമെല്ലാമായി ആ ഉത്തരങ്ങൾ എന്നിൽ വന്നു ചേർന്നു.

രക്തസ്രാവത്തിലുടെലെടുക്കുന്ന വേദനയിൽ അവൾ ധരിക്കുന്ന പാഡ്കളേക്കാൾ   വലിയ പാടുകളായി അവളുടെ മനസിനെ പുറിവേൽപ്പിക്കുന്ന കുറ്റപ്പെടുത്തലുകളും നോട്ടങ്ങളും ഓരോ സ്ത്രീയെയും സമൂഹം ഇന്നും വേട്ടയാടപ്പെടുന്നുണ്ട്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലംമുതൽതന്നെ സ്ത്രീ ദേവതയായി കാണുന്ന മതത്തിന്റെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിൽ നിന്നും വരെ ആർത്തവം പ്രാപിച്ച സ്ത്രീ ആട്ടിയോടിക്കപ്പെട്ടിരുന്നു. അത് ഇന്നും ഒരു കീവഴക്കംപോലെ ഇന്നും അനുവർത്തിച്ചുപോരുന്നു മാറ്റത്തിന് കൊടിപിടിക്കുന്ന ഈ സമൂഹത്തിൽ.

എന്തിനു ഏറേ പറയുന്നു ഇന്നും മുതിർന്ന ഒരു സ്ത്രീയല്ലെങ്കിൽ അമ്മയും മോളും അതുമല്ലെങ്കിൽ ഒറ്റയ്ക്ക് ഒരു പെൺകുട്ടി ആർത്തവത്തെ ചെറുക്കുന്ന സാനിറ്ററി പാഡ്കൾ വാങ്ങുവാൻ കടയിൽ ചെല്ലുമ്പോൾ ചോരവാർന്നവളുടെ വേദനകളെ കാണാതെ കാർന്നുതിന്നുന്നവന്റെ ചോരമണം മണക്കുന്ന നോട്ടത്തിനൊടുവിൽ കുല്സിതചുവകലർത്തിയുള്ള ചോദ്യങ്ങൾ ചേർത്ത് സ്ലെസ്മാൻ ചോദിക്കും അമ്മയ്ക്കണോ..? ചേച്ചിക്കാണോ ? അതോ മോൾക്കാണോ ? ലാർജ്ആണോ എക്സ്ട്രാ ലാർജ് ആണോ ?

ആൾക്കൂട്ടത്തിലവളുടെ മാനത്തിനു വിലപറയുന്നതു നോക്കാതെ തലകുമ്പിട്ടി കിട്ടുന്നതും വാങ്ങി വീട്ടിലേക്കു പോരേണ്ടി വരുന്ന സ്ത്രീ. അതിനു എതിരായി ഒരു സ്ത്രീ ചോദ്യങ്ങളുയർത്തിയാലോ അല്ലെങ്കിൽ സധൈര്യം മുന്നോട്ടു വന്നാൽ അവളെ ഫെമിനിച്ചിയെന്നു മുദ്രകുത്തി കൃഷിക്കുന്ന മെയിൽ ഷോഗണിസ്റ്റുകളുടെ മുന്നിൽ എന്ത് ആർത്തവം എന്ത് സാനിറ്ററി പാഡുകൾ.

പടച്ചുവിട്ട തമ്പുരാനുപോലും ചിന്താഗതികളെ മെനഞ്ഞെടുക്കാൻ പറ്റാത്തതരത്തിലുള്ള ചിന്തയിൽ വിഹരിക്കുന്ന സമൂഹത്തിൽ ഇന്നും സ്ത്രീ അവളുടെ ആർത്തവത്തിന്റെ പേരിൽ ഒരു തീണ്ടാപ്പാടകലെ പാഡുകൾ വെച്ചുകൊണ്ട് മാറ്റിനിർത്തപ്പെടുന്നു.

കാലത്തിന്റെ മാറ്റൊലിയിൽ മാറ്റുവിൻ നിങ്ങൾ നിങ്ങളിലെ അപരിഷ്‌കൃതരാം ചിന്തയുടെ ചടുലത നടനമാടുന്ന കാട്ടാള വേഷങ്ങളേ ഇന്നീ സമൂഹത്തിൽ നിന്നും എന്നേക്കുമായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക