ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം: ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

Published on 03 November, 2021
ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം:  ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

ന്യു ജെഴ്‌സി ഗവര്‍ണര്‍ ഇലക്ഷനില്‍ 88  ശതമാനം വോട്ട് എണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്ക് സിറ്ററെല്ലി നേരിയ ഭുരിപക്ഷത്തിനു മുന്നില്‍. സിറ്ററെല്ലിക്കു 1,173,558 വോട്ടു കിട്ടി. 49.65% ശതമാനം. നിലവിലുള്ള ഡമോക്രാറ്റിക് ഗവര്‍ണര്‍ ഫില്‍ മര്‍ഫിക്ക് 1,172,365 വോട്ട്. 49.60 ശതമാനം.

വര്‍ഷങ്ങളായി രണ്ടാം തവണയും ഗവര്‍ണര്‍ വിജയിക്കുന്ന പതിവ് സ്റ്റേറ്റിലില്ല. ആ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ഭീതി ഡമോക്രാറ്റിക് വ്രുത്തങ്ങളെ മ്ലാനമാക്കി

നേരിയ വ്യത്യാസം മാത്രമാണ് മർഫിക്ക് എന്നതിനാൽ പോസ്റ്റൽ വോട്ടും മറ്റും എണ്ണിക്കഴിയുമ്പോൾ വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ട്. ഇന്ന് വൈകിട്ടതോടെ ഫലം വന്നേക്കുമെന്നു കരുതുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക