ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ല കാരുണ്യസ്പര്‍ശം സാന്ത്വന പരിപാടി ഉദ്ഘാടനം ചെയ്തു

Published on 04 November, 2021
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ല കാരുണ്യസ്പര്‍ശം സാന്ത്വന പരിപാടി ഉദ്ഘാടനം ചെയ്തു


കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച കാരുണ്യസ്പര്‍ശം സാന്ത്വന പരിപാടിയുടെ ഉദ്ഘാടനം അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബര്‍ 31ന് മേലെച്ചൊവ്വ പ്രത്യാശ ഭവനില്‍ വച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നിര്‍വഹിച്ചു.

എളയാവൂര്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ പ്രസ്തുത പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ് ടി. അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, എളയാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മാരായ സുധീര്‍ പയ്യനാടന്‍, സുനില്‍ മണ്ടേന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീ. പ്രകാശന്‍ പയ്യനാടന്‍, മേലെ ചൊവ്വ ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജഗദീശന്‍ പി,

മുണ്ടയാട് ബൂത്ത് പ്രസിഡന്റ് കെ ജയദീപ്, പി.കെ ജയന്‍, കണ്യത്ത് സുധി, സിസ്റ്റര്‍ ജിന, പ്രത്യാശ ഭവന്‍ അംഗം ടി. വൈ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഫാദര്‍ സണ്ണി തോട്ടപ്പള്ളി സ്വാഗതവും ബ്രദര്‍ റോബിന്‍ നന്ദിയും രേഖപ്പടുത്തി.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എംഎല്‍എയുടെ അനുഗ്രാശംസകള്‍ക്ക് നന്ദി രേഖപ്പെടുത്തിയ കാരുണ്യസ്പര്‍ശം കണ്‍വീനര്‍ ജിംസണ്‍ മാത്യു ചെറുപുഴ, ജോയിന്റ് കണ്‍വീനര്‍ ഷരണ്‍ കോമത്ത് എന്നിവര്‍ സേവന തല്‍പരും സുമനസുകളുമായ കൂടുതല്‍ ഒഐസിസി അംഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് കണ്ണൂര്‍ ജില്ലയിലെ എല്ലാ മണ്ഡലം കമ്മറ്റികളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക