ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനവും ദീപാവലിയും ആഘോഷിച്ചു

Published on 04 November, 2021
 ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനവും ദീപാവലിയും ആഘോഷിച്ചു


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ആയുര്‍വേദ ദിനവും ദീപാവലിയും ആഘോഷിച്ചു. ലോകം മഹാമാരിയെ അഭിമുഖീകരിക്കുന്ന ഈ അവസ്ഥയില്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ജീവിത ശൈലിയെന്നും ഏറ്റവും മികച്ച ജീവിത രീതി പിന്തിരിടുവാന്‍ യോഗയും ആയുര്‍വേദവും ഏറെ സഹായകരമാണെന്നും അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.

ജീവിതം, ശരീരം, മനസ്, ആത്മാവ് എന്നിവയുടെ എല്ലാ വശങ്ങളെയും അഭിസംബോധന സമഗ്രമായ ചികത്സാ രീതിയാണ് ആയുര്‍വേദം. കുവൈറ്റിലെ നിരവധി സുഹൃത്തുക്കള്‍ ആയുര്‍വേദവും യോഗയും പിന്തുടരുന്നത് കാണുന്‌പോള്‍ ഏറെ സന്തോഷമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. കുവൈറ്റ് യോഗ മീറ്റ് ടീം അംഗങ്ങളായ എം.എസ്.ഗദ അബ്ദുള്‍ റഹ്മാന്‍, സന അല്‍ ജമാന്‍, എം.എസ്.കമാല്‍ അല്‍ സബൈദ് എന്നിവര്‍ യോഗ പ്രകടനം നടത്തി.


ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ എംബസി വര്‍ണാഭമായ ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ കലാകാരന്മാര്‍ അണിനിരന്ന വിവിധ നൃത്ത പരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക