ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം

Published on 04 November, 2021
 ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം

ഗില്‍ഫോര്‍ഡ്: പ്രവര്‍ത്തന മികവ് കൊണ്ട് യുകെയിലെ മുന്‍നിര അസോസിയേഷനുകളില്‍ ഒന്നായി ഏവരുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2021-23) പുതിയ ഭരണസമിതി നിലവില്‍ വന്നു. പോള്‍ ജെയിംസ് (പ്രസിഡ്, സീതാ ശേഖരന്‍ (വൈസ് പ്രസിഡന്റ), ജോജി ജോസഫ് (ജനറല്‍ സെക്രട്ടറി), ശിഖ അഗസ്റ്റിന്‍-(ജോയിന്‍ സെക്രട്ടറി) തോമസ് ജോസഫ് (ട്രഷറര്‍) എന്നിവര്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്നും പുതിയ 14 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ചേര്‍ന്ന് ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ തന്നെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.


എക്‌സിക്യൂട്ടീവ് കമ്മിറ്റി- മാത്യു വി. മത്തായി, ജോസ് തോമസ്, സജു തോമസ്, ജോബി ജോസഫ്, ജോമിത് ജോര്‍ജ്, അനില്‍ ബര്‍ണാഡ്, പ്രിയങ്ക വിനോദ്, ലില്ലി പ്രവീണ്‍, ആതിര റോസ്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വന്‍വിജയമാക്കി തീര്‍ക്കുന്നതിനു സഹകരിച്ച എല്ലാവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു. അതോടൊപ്പം ഈ വര്‍ഷത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍, 2022 ജനുവരി രണ്ടാം തീയതി ഫെയര്‍ ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തുന്നതിന് പുതിയതായി നിലവില്‍ വന്ന കമ്മിറ്റി തീരുമാനമെടുത്തു.

ജോമിത് ജോര്‍ജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക