ലുഡ്വിഗ്‌സ്ഹാഫനില്‍ പരുമലപ്പെരുനാള്‍ നവംബര്‍ 6 ന്

Published on 04 November, 2021
ലുഡ്വിഗ്‌സ്ഹാഫനില്‍ പരുമലപ്പെരുനാള്‍ നവംബര്‍ 6 ന്

ലുഡ്വിഗ്‌സ്ഹാഫന്‍: പുണ്യശ്ലാകനായ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പത്തൊന്‍പതാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 6ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ലുഡ്വിഗ്‌സ്ഹാഫന്‍ ഓഗേഴ്‌സ്‌ഹൈമിലെ Wallfahrtskirche Mari Himmelfahrt,(Kapellengasse 8, 67071 Ludwigshafen am Rhein) ദേവാലയത്തില്‍ ആഘോഷിക്കുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. ജിബിന്‍ തോമസ് എബ്രഹാം നേതൃത്വം വഹിയ്ക്കും. വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ഥന, മദ്ധ്യസ്ഥപ്രാര്‍ഥന, പ്രദിക്ഷണം, ആശിര്‍വാദം തുടങ്ങിയവ ഉണ്ടായിരിക്കും. പെരുന്നാളില്‍ സംബന്ധിച്ച് പരിശുദ്ധപിതാവിന്റെ മധ്യസ്ഥംവഴി ദൈവീക കൃപാവരങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ജര്‍മനിയിലെ ഓര്‍ത്തഡോക്‌സ് സമൂഹം ക്ഷണിക്കുന്നതായി അറിയിച്ചു.

കൊറോണ നിയന്ത്രണ നടപടികള്‍ക്ക് വിധേയമായിട്ടായിരിയ്ക്കും പരിപാടികള്‍ നടക്കുക. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക് : +49 176 61997521

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക