Image

അസ്ഥിരതയിലൂടെ മോഹിപ്പിക്കും ബിറ്റ്കോയിന്‍ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് Published on 11 November, 2021
 അസ്ഥിരതയിലൂടെ മോഹിപ്പിക്കും ബിറ്റ്കോയിന്‍  (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
2010 ന്റെ അവസാനത്തില്‍ 'ബിറ്റ്കോയിന്‍' എന്നത് വളരെ കുറച്ചുപേര് മാത്രമേ കേട്ടിരുന്നുള്ളു. അതില്‍ 99.9% ആള്‍ക്കാരും അത് തമാശയായി മാത്രമേ  വീക്ഷിച്ചുള്ളുവെന്നതാണ്, ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്ന നിര്‍ഭാഗ്യമെന്ന  അവസ്ഥ.

2010 ജൂലൈയില്‍ ഒരു 'ബിറ്റ്കോയിന്‍' ഏകദേശം $0.0008 മുതല്‍ $0.08 വരെ വിലയില്‍  ആദ്യമായി വ്യാപാരംആരംഭിച്ചു. ഒരു ദശാബ്ദം മുഴുവന്‍ അസ്ഥിരമായ വ്യാപാര ചരിത്രത്തിന്റെ റോളര്‍കോസ്റ്ററിലൂടെ നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട്  സഞ്ചാരം തുടര്‍ന്ന്,  2021 നവംബര്‍ 5-ന് ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 68,521 ഡോളറിലെത്തി.

ബിറ്റ്‌കോയിന്റെ വില അതിന്റെ ഹ്രസ്വകാല  ചരിത്രത്തില്‍ നിരവധി ചെറുതും വലുതുമായ  കുമിളകള്‍ക്ക് വിധേയമായിട്ടുണ്ട്. അത് നിക്ഷേപകരുടെ ക്രിപ്‌റ്റോകറന്‌സികളോടുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടേയുള്ളു . എങ്കിലും ഒരുഅസറ്റ് ക്ലാസായി ബിറ്റ്‌കോയിന്‍  പരിണമിച്ചതോടെ  അതിന്റെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിക്ഷേപകര്‍ക്ക്  മനസിലായിത്തുടങ്ങി, ബിറ്റ്കോയിന്‍ ഒരു ഇതിഹാസമായി മാറിക്കൊണ്ടിരിക്കുന്നു.

പേപാല്‍ പോലുള്ള ഒരു കേന്ദ്രീകൃത കമ്പനിയില്ലാതെ നിങ്ങള്‍ക്ക് ലോകമാസകലം  അയയ്ക്കാന്‍ കഴിയുന്ന പണമാണ് ഇന്നത്തെ ബിറ്റ്കോയിന്‍. വില  കുതിച്ചുകയറുന്ന ഈ ഘട്ടത്തില്‍, ലോകം ഉണര്‍ന്ന് ബിറ്റ്‌കോയിന്‍ ഒരു തമാശയല്ലെന്ന്മനസ്സിലാക്കാന്‍ തുടങ്ങിയെന്നു തോന്നുന്നു.  ഒരുപക്ഷേ  കഴിഞ്ഞ ദശകത്തില്‍, ബിറ്റ്‌കോയിന്‍ ഒരു തമാശയാണെന്ന്   ചിന്തിച്ച  ആളുകളെ, ബിറ്റ്കോയിന്റെ അനിയന്ത്രിതമായ വില വ്യതിയാനങ്ങളും അതിന്റെ വിചിത്ര സ്വഭാവവും. കുതിച്ചുകയറ്റവും  നിരാശരാക്കുന്നുണ്ടാവാം.

ബിറ്റ്കോയിന്റെ വില കഴിഞ്ഞ മൂന്നാഴ്ചകളില്‍  6 ശതമാനത്തിലധികം വര്‍ദ്ധിച്ചു, അവസാനമായി ഒരു നാണയത്തിന്. 65,931 ഡോളറിലാണ് ഇപ്പോള്‍  വ്യാപാരം നടക്കുന്നത്, കഴിഞ്ഞ മാസം അത് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്നനിരക്കിനടുത്ത് നിലകൊള്ളുമ്പോള്‍ മറ്റൊരു കുമിളയാണോ എന്ന് സംശയിച്ചേക്കാം.

ഒരു ബുള്‍ മാര്‍ക്കറ്റില്‍ ബിറ്റ്കോയിന്റെയും മറ്റ് പ്രധാന ക്രിപ്റ്റോകളുടെയും വില തിങ്കളാഴ്ച രാവിലെ ഉയര്‍ന്നതോടെക്രിപ്റ്റോകറന്‍സി വിപണിയുടെ മൊത്തം മൂല്യം 3 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റ് അതിവേഗറാലി തുടരുകയാണ്, അത്അടുത്ത ക്രിപ്‌റ്റോ ആയ  ''ഈഥറിനെ'' എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക്‌കൊണ്ടുപോകുകയും,  ബിറ്റ്കോയിന്‍ റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയും ചെയ്തുവെന്നതാണ് ഈ അടുത്തദിവസങ്ങളിലെ ശുഭവാര്‍ത്ത.

ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ വാര്‍ത്തകളുടെ ഒരു മാസത്തെ ഏറ്റവും പുതിയ കുതിച്ചുചാട്ടമായിരുന്നു നവംബര്‍  അഞ്ച്, എട്ട് - ഒന്‍പതു തീയതികളില്‍ നമ്മള്‍ കണ്ടത്. കഴിഞ്ഞ മാസം ആരംഭിച്ച എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍  എന്നിവ പോലുള്ള വിപണിയിലെ നിരവധി സംഭവവികാസങ്ങളാണ് ഈമാറ്റങ്ങളെ  നയിക്കുന്നത്.

ബിറ്റ്കോയിന്റെ ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലേക്കുള്ള ഉയര്‍ച്ച ഒരു ചരിത്രസംഭവം തന്നെയാണ്. എന്നാല്‍ക്രിപ്റ്റോ വ്യവസായം കുപ്രസിദ്ധമായ അസ്ഥിരതയുടെ മാര്‍ക്കറ്റ് ആണ് , ഇത് വന്‍തോതിലുള്ള വില റണ്‍-അപ്പുകള്‍ പ്രവചിക്കുവാന്‍  പ്രതീക്ഷിക്കുന്ന ഊഹക്കച്ചവടക്കാര്‍ക്ക് ആകര്‍ഷകമായ ഒരു കുതിപ്പ് ആയിരുന്നു.

കഴിഞ്ഞ മാസം, ബിറ്റ്‌കോയിന്‍ സമാനമായ വില നിലവാരത്തിലെത്തിയപ്പോള്‍, പെട്ടെന്ന്  ഏതാനും ആയിരം ഡോളര്‍കുറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം വിപണിയുടെ മൊത്തത്തിലുള്ള വലുപ്പം സ്‌ഫോടനാത്മകമായി വളര്‍ന്നു. മൊത്തം മൂല്യം കഴിഞ്ഞ വര്‍ഷം അവസാനത്തേക്കാള്‍ നാലിരട്ടി കൂടുതലാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ഈ ദിവസങ്ങളില്‍ എല്ലായിടത്തും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഫാസ്റ്റ് ഫുഡ് മുതല്‍ സ്‌പോര്‍ട്‌സ് വരെ, പ്രാദേശിക വാള്‍മാര്‍ട്ട് വരെ, വാഹനവില്പനയില്‍ വരെ ഇത് മുഖ്യധാരയില്‍ ഇടംകണ്ടെത്തുകയാണ്. ഒരു നിക്ഷേപമെന്ന നിലയില്‍, ഈ വര്‍ഷത്തെ അതിമനോഹരമായ റാലി അതിന്റെ ഉടമസ്ഥരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു, അതേസമയം ബിറ്റ്കോയിന്‍ പേടിച്ചുനിന്നവരുടെ  ജിജ്ഞാസ അതിവേഗംഉയര്‍ത്തുന്നതായി  കാണപ്പെടുന്നു. 2021ല്‍ മാത്രം ബിറ്റ്കോയിന്റെ വില ഇരട്ടിയിലധികമായി എന്ന് കാണുമ്പോള്‍, ഇപ്പോഴെങ്കിലും നിക്ഷേപിക്കാനുള്ള  സമയമാണോ എന്ന് പലരും ആരായുന്നുമുണ്ട് !

CoinGecko.com ല്‍ നിന്നുള്ള വിലനിര്‍ണ്ണയ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ മേഖലയുടെ. മൊത്തത്തിലുള്ള  വിപണി മൂലധനം ഏകദേശം 3.6 ശതമാനം ഉയര്‍ന്നു, തിങ്കളാഴ്ച രാവിലെ ഇത് 3 ട്രില്യണ്‍ ഡോളറിന്മുകളിലായി. ചെറിയ ഒരു കണക്കു കൂട്ടല്‍ ശ്രദ്ധിച്ചു നോക്കൂ.


'' ഈ ദിവസ്സങ്ങളില്‍  ലളിതമായ ഒരു $2,500 നിക്ഷേപം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ $4,500 ആക്കി മാറ്റുന്നത്ഞാന്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍  കണ്ടു. ഒരാഴ്ചയ്ക്കുള്ളില്‍ $5,491, ഒമ്പത് ദിവസത്തിനുള്ളില്‍ അസാധാരണമായ $7,038 ആയി. സംഭവം കൊള്ളാമല്ലേ.   ഇത് മിക്കവാറും എല്ലാ ആഴ്ചയിലും ആവര്‍ത്തിക്കാനായാലോ?''


ലൈറ്റ്സ്പീഡ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സിന്റെ പങ്കാളിയായ ജെറമി ലീവിന്റെ അഭിപ്രായത്തില്‍, 2030-ഓടെ ഒരുബിറ്റ്കോയിന്റെ മൂല്യം  $500,000 ആയി എത്താന്‍ കഴിയുമെന്നാണ്. 2020 ജൂണിലെ ക്രിപ്റ്റോ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, 2030-ഓടെ ബിറ്റ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സി $397,000-ന് മുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു.

 
ബിറ്റ്കോയിന്‍ വിലനിര്‍ണ്ണയം ഇപ്പോഴും അസ്ഥിരമായി തുടരുന്നുണ്ടെങ്കിലും, ആക്കം ട്രേഡുകളിലൂടെ പെട്ടെന്നുള്ള ലാഭം തേടുന്ന ഊഹക്കച്ചവടക്കാരുടെ സ്വാധീനത്തിന് വിരുദ്ധമായി, മുഖ്യധാരാ സമ്പദ്വ്യവസ്ഥയിലെ ഘടകങ്ങളുടെ ഒരു വിജയമായി കാണേണ്ടതുണ്ട്.


ബിറ്റ്‌കോയിനില്‍ വാതുവെയ്ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം തീര്‍ച്ചയായും അത് വാങ്ങുക എന്നതാണ്. എന്നാല്‍ കുമിളകളെ ഭയക്കുന്നവര്‍ക്ക് അത്തരമൊരു നേരിട്ടുള്ള വഴി സ്വീകരിക്കാന്‍ ഇന്നും ഭയമായിരിക്കാം. ബിറ്റ്കോയിന്‍ കൈവശം ഉള്ളവരില്‍, ഭയമുള്ളവര്‍ക്ക് ഇപ്പോള്‍ വിറ്റ് കാശ് ആക്കിയാലും സന്തോഷിക്കാന്‍ വകയുണ്ട്  കാരണം ഏത് ഷെയര്‍ മാര്‍ക്കറ്റിനേക്കാളും ഉയര്‍ന്ന ലാഭവിഹിതം ഇപ്പോള്‍ത്തന്നെ കീട്ടിയിട്ടുണ്ടാവാം.

 
അടുത്ത സെഷനില്‍ റിസ്‌ക് കുറഞ്ഞ മറ്റ് ബദലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി നമുക്ക് സംവദിക്കാം. 

(കസീനോകളില്‍ കളിക്കുമ്പോള്‍ ഓര്‍പ്പിക്കുന്നതുപോലെ, ക്രിപ്‌റ്റോകറന്‍സികളിലും സ്വന്തം ഉത്തരവാദിത്വത്തില്‍ നിക്ഷേപിച്ചു മുന്നേറുക)

Join WhatsApp News
Jomy George 2021-11-12 03:55:17
When I bought, Bitcoin it was $600…. Look at the Growth & profit map for the Crypto currency… I am an early adopter and took a chance when everyone around me told me DONT DO IT!! But I am glad i did!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക