തിരിനാളങ്ങൾ (കവിത: വിനീത് വിശ്വദേവ്)

Published on 16 November, 2021
തിരിനാളങ്ങൾ (കവിത: വിനീത് വിശ്വദേവ്)
ഉരുകിവീഴുന്ന മെഴുകുതിരിനാളങ്ങളെ നിങ്ങൾക്കുയെൻ
ഉള്ളംകവർന്ന കിനാക്കൾ തിരികേ തന്നിടാമോ.
ഉണർന്ന മാനമോടെ ഉറവിയിൽ ഉഴലുന്നൊരെൻ
ഉന്മാദമറ്റ മേത്തലങ്ങാട് തഴുകിത്തലോടിടാമോ.

കനലായെരിയുന്ന എൻ നെഞ്ചകത്തെന്നും
കുളിർപെയ്യ്ത മഴക്കിനാവായി പെയ്തിറങ്ങിടാമോ
കാല്പനികത്തയക്കുമപ്പുറം യാഥാർത്യങ്ങൾ മാറ്റൊലിചേർത്തു
കാലങ്ങൾതാണ്ടിയത്തോണി തുഴഞ്ഞുപോയി ഞാനും.

വഴിയില്ലാതെയുഴലുന്നൊരെൻ ജീവിതയാത്രയിൽ
വഴിയമ്പലങ്ങൾ തുറന്നുതന്നൊരാ പാതിവഴി യാത്രികർ തൻ
വാക്കിനുകൂട്ടായി ചാമരം വീശിയ വഴിവിളക്കുകളേ
വെള്ളിവെളിച്ചംവീശുവാൻ വൈകിയണഞ്ഞുപോയി നിങ്ങളും.

നിദ്രയില്ലാ നിശീധിനി മദ്ധ്യേ ഏകനായി ഞാനും
നിലാവിൽ നീളേവന്നൊരു വീഥി തേടിയലഞ്ഞിരുന്നു.
നീറിയ നെഞ്ചകം കനലായിയെരിഞ്ഞടങ്ങുമ്പോഴും
നീലാകാശത്തു പറന്നുയരുവാൻ നീയെന്നിൽ ജ്വലിക്കട്ടെ
ഒരു തിരിനാളമായി എൻ മിഴിനാളമണയും വരെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക