കുറുപ്പിലെ ഏറെ ശ്രദ്ധേയമായ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന് ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പിലൂടെയാണ് ടോവിനേ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ടോവിനോയുടെ സോഷ്യല്‍ മീഡിയ കുറിപ്പിന്റെ മലയാള പരിഭാഷ ചുവടെ
കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിക്കാന്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന് എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. സ്ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വൈകാരികപരമായും വെല്ലുവിളിയായിരുന്നു്.
എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് താന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്പോള്‍ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്.
ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയ കഴിവുറ്റ ഒരു ക്രൂവാണ് ചാര്‍ലിയാകാനുള്ള മറ്റൊരു കാരണം. ശ്രീ ഏട്ടന് മുതല്‍ ദുല്‍ഖര്‍ സല്മാന് വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. അതേസമയം ചാക്കോയോടും കുടുംബത്തോടുമുള്ള എന്റെ സ്നേഹവും ഞാന്‍ ഈയവസരത്തില്‍ അറിയിക്കുന്നു. ചാര്‍ലി എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായിരിന്നു. എന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നു.