ലാല്‍ കെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' വിജയികളെ പ്രഖ്യാപിച്ചു

Published on 16 November, 2021
 ലാല്‍ കെയേഴ്‌സ് ''എന്റെ നാട്  എന്റെ കേരളം'' വിജയികളെ പ്രഖ്യാപിച്ചു
ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ  ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ സുധാ സുനില്‍ ഒന്നാം സ്ഥാനവും. ദേവിക രാജ് രണ്ടാം സ്ഥാനവും , ബ്ലസീന ജോര്‍ജ് മൂന്നാം സ്ഥാനവും നേടി. കൊച്ചു മിടുക്കി ആലിയ അജയ് കുമാര്‍ പ്രോത്സാഹന സമ്മാനത്തിന്  അര്‍ഹയായി. വിജയികള്‍ക്ക് അടുത്ത ആഴ്ച നടക്കുന്ന ലാല്‍ കെയേഴ്‌സിന്റെ  സ്‌നേഹസംഗമം പരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും എന്നും ലാല്‍ കെയെര്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ , പ്രസിഡന്റ് ഫൈസല്‍ എഫ്.എം , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവര്‍ പത്രകുറിപ്പിലൂടെ  അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക