Image

സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ലാല്‍ബാഗ്' നവംബര്‍ 19-ന് പ്രദര്‍ശനത്തിന്

Published on 16 November, 2021
സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ലാല്‍ബാഗ്' നവംബര്‍ 19-ന് പ്രദര്‍ശനത്തിന്
'പൈസാ പൈസാ' എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ലാല്‍ ബാഗ്' നവംബര്‍ 19-ന് പ്രദര്‍ശനത്തിനെത്തും.

മമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ലാല്‍ബാഗ്'. പൂര്‍ണമായും ബെംഗളൂരിലാണ് ചിത്രീകരിച്ചത്.

സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിര്‍വ്വഹിക്കുന്നു. ഗാനരചന- അജീഷ് ദാസന്‍, സംഗീതം-രാഹുല്‍ രാജ്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക