Image

ജയ്‌ ഭീമിലെ റിയൽ "സെങ്കിണി'യുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിച്ച് സൂര്യ

Published on 16 November, 2021
ജയ്‌ ഭീമിലെ റിയൽ "സെങ്കിണി'യുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിച്ച്  സൂര്യ
ചെന്നൈ;  ജയ് ഭീം സിനിമയുടെ യഥാർത്ഥ കഥയിലെ നായിക പാർവതി അമ്മാളിന് സഹായവുമായി നടൻ സൂര്യ. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. 

ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചു. പാർവതി അമ്മാളിന്റെ പേരിൽ സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിൽ എത്തുമെന്നും സൂര്യ അറിയിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക