Image

വൃശ്ചികപുലരി (കവിത: ബീന ബിനിൽ, തൃശൂർ)

Published on 17 November, 2021
വൃശ്ചികപുലരി (കവിത: ബീന ബിനിൽ, തൃശൂർ)
വൃശ്ചികമാസം ഉദിച്ചുയർന്നു ഉത്രം നക്ഷത്രത്തിൽ ശബരിമലയിൽ മാമലയിൽ   കുടികൊള്ളുമെൻ   മനസ്സിലെ  ഇഷ്ടേശ്വരനാമയ്യപ്പൻ.

 വൃശ്ചികപുലരിയിൽ  വ്രതം നോറ്റ് കുളിച്ച് ഈറനായി അഭയമായയെൻ ദൈവമാം അയ്യപ്പനെ നമസ്കരിച്ചിടുന്നു.  

കല്ലും മുള്ളും ചവിട്ടി മലകയറുന്ന പൈതലായ കന്നി അയ്യപ്പന്മാരുടെ മെയ്യിന് ബലമേകി മലകയറ്റി നിൻ സന്നിധിയിൽ തിരുനടയിൽ   സായൂജ്യം നൽകുന്ന ദൈവമേ.

ഇരുകൈകൂപ്പിയെൻ മനസ്സിലെ വേദനകൾ  അടിയനോടായി കേഴുമ്പോളെന്നിൽ കരുണ യേകുന്ന മാമല ദൈവമേ.

 ദുരിതപാതകൾ താണ്ടിയെത്തുന്നഭക്തനാമെന്നിൽ വാത്സല്യമേകി മനസ്സിന് ധൈര്യമായ ദൈവമേയെൻ കണ്ണുനീർ തുടയ്ക്കും  ദൈവസ്നേഹമെന്നിൽ നിറയട്ടെ.

 അയ്യപ്പഭക്തിയാൽ  ഹൃത്തടം കുളിരിൽ  കുളിർക്കട്ടെ.


വൃശ്ചികപുലരി (കവിത: ബീന ബിനിൽ, തൃശൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക