Image

ദുല്‍ഖറിനിട്ട് തീയേറ്ററുകള്‍ പണി കൊടുത്തോ ? ഫിയോക്കിന്റെ കുറിപ്പ് പുറത്ത്

ജോബിന്‍സ് Published on 17 November, 2021
ദുല്‍ഖറിനിട്ട് തീയേറ്ററുകള്‍ പണി കൊടുത്തോ ? ഫിയോക്കിന്റെ കുറിപ്പ് പുറത്ത്
മരയ്ക്കാര്‍ തീയേറ്ററുകളില്‍ എത്തുമോ ഇല്ലയോ എന്ന് ആശങ്ക നിലനിന്നിരുന്ന സമയത്താണ് ദുല്‍ഖര്‍ സല്‍മാന്റെ ' കുറുപ്പ് ' ഒടിടികളിലെ വമ്പന്‍ ഓഫറുകള്‍ വേണ്ടെന്ന് വച്ച് തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കോവിഡ് പ്രതിസന്ധി തിയേറ്ററുകള്‍ക്കേല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്നും തീയേറ്ററുകളെ രക്ഷപെടുത്തുക എന്ന ഉദ്ദേശ്യവും കുറുപ്പിനുണ്ടായിരുന്നു. 

എന്നാല്‍ സഹായഹസ്തം നീട്ടിയ കുറുപ്പിനിട്ട് തിയേറ്ററുകള്‍ പണി കൊടുത്തോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പല തീയേറ്ററുകളും അനുവദനീയമായ 50 ശതമാനം എന്ന പരിധിയ്ക്കപ്പുറം ആളെ കയറ്റിയെന്നും ഈ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയില്ലെന്നുമാണ് ലഭിക്കുന്ന വിവരം. 

50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയേറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. 

കൂടുതല്‍ ആളുകളെ കയറ്റിയ തിയേറ്ററുകള്‍ കളക്ഷന്‍ റെക്കോഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയേറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംഘടനാഭാരവാഹികള്‍ കുറിപ്പില്‍ പറയുന്നു.

പരാതിയിന്മേല്‍ നടപടി എന്ന നിലയില്‍ തിയേറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം എന്നും, സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്നും ഔദ്യോഗിക കുറിപ്പിലൂടെ തിയേറ്റര്‍ ഉടമകളോട് സംഘടന നിര്‍ദേശിച്ചു.

ദുല്‍ഖറിനിട്ട് തീയേറ്ററുകള്‍ പണി കൊടുത്തോ ? ഫിയോക്കിന്റെ കുറിപ്പ് പുറത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക