ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

സണ്ണി കല്ലൂപ്പാറ Published on 17 November, 2021
ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി
നവംബര്‍ 18 വ്യാഴാഴച്ച  വൈകിട്ട് 8.30  നു  സൂം വഴി സങ്കടിപ്പിക്കുന്ന ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ സാബു ജേക്കബ് മുഖ്യ അതിഥി. അസ്ഥികള്‍ സമ്പാദിച്ചു എങ്ങനെ സമ്പന്നരാകാം (How to become Wealthy by Creating Assets)  എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ. പി. റ്റി തോമസും ശ്രീ ജോണ്‍ ഐസക്കും സംസാരിക്കും.  എമ്പയര്‍ റീജിയന്‍  റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ. ഷോബി ഐസക് സ്വാഗതം ആശ്വസിക്കും. ഫോമാ ജനറല്‍ സെക്രട്ടറി ശ്രീ. റ്റി ഉണ്ണി കൃഷ്ണനും പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജും പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കും. ശ്രീ. സാബു ജേക്കബിനെ ഫോമാ അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ. ജോണ്‍ വര്ഗീസ് പരിചയപ്പെടുത്തും. ഫോമാ ട്രെഷറര്‍  ശ്രീ തോമസ് റ്റി ഉമ്മന്‍, വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീ. ജോസ് മണക്കാട്, ജോയിന്റ്  ട്രെഷറര്‍ ശ്രി ബിജു തോണിക്കടവില്‍, നാഷണല്‍ കമ്മിറ്റി അംഗം ഷിനു ജോസഫ്, ജോഫ്‌റിന് ജോസഫ്, സുരേഷ് നായര്‍ ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കും. റീജിയന്‍ സെക്രട്ടറി ശ്രീ. ഷോളി കുമ്പിളിവേലി കൃതജ്ഞത പ്രകാശിപ്പിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക