Image

ദുല്‍ഖറിന്റെ ചിരി കയ്യടിച്ചുപ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് വീണ ജെഎസ്

Published on 17 November, 2021
ദുല്‍ഖറിന്റെ ചിരി കയ്യടിച്ചുപ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് വീണ ജെഎസ്
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി വന്‍ വിജയമായി മാറിയിരിക്കുകയാണ് .   

ചിത്രം കണ്ടവരെല്ലാം കുറുപ്പിന്റെ ഭാര്യ ശാരദാമ്മയുടെ വേഷത്തിലെത്തിയ ശോഭിത ധൂലിപാലയുടെ പ്രകടനത്തിനും കയ്യടിക്കുകയാണ്.

 മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിതയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് കുറുപ്പ്. 

അതേസമയം സോഷ്യല്‍ മീഡിയയില്‍ ശോഭിതയുടെ മറ്റൊരു വീഡിയോയും കയ്യടി നേടുകയാണ്.

ദുല്‍ഖറിന്റേയും ശോഭിതയുടേയും  അഭിമുഖത്തില്‍ ദുല്‍ഖറിനേയും നിവിന്‍ പോളിയേയും കുറിച്ചുള്ള അവതാരകന്റെ ചോദ്യവും അതിന് ശോഭിത നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംഗ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് 'തനിക്ക് ആരുടേയും കെയര്‍ ആവശ്യമില്ലെന്ന്'  ശോഭിത നല്‍കിയ   മറുപടിയാണ് കയ്യടി നേടുന്നത്. 

'കെയറിംങ്... എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല'. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

 അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദുല്‍ഖറിന്റെ ചിരിയെ  പുകഴ്ത്തി സംസാരിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടര്‍ വീണ ജെഎസ്.

 ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വീണയുടെ പ്രതികരണം. 

'സഹനടന്‍മാര്‍ എന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല' എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍കര്‍ സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ അത്രയ്ക്കങ്ങു കയ്യടിച്ചുപ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന male നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്.

ആണ്‍കേന്ദ്രീകൃതം മാത്രമായ സിനിമകളില്‍, അതിനി പക്കാ ക്രിമിനല്‍ ആണെങ്കില്‍ പോലും അതില്‍ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാന്‍ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനല്‍ന് ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആണ്‍കഥകള്‍ കേട്ടും കണ്ടും ഞങ്ങള്‍ക്ക് മടുത്തു.

'എന്നാ നീ പോയി ഉണ്ടാക്കെടി' എന്ന് പറയാന്‍ വരുന്ന പ്രിവിലേജ്-ലഹള കാണാന്‍ ആഗ്രഹിക്കുന്നില്ല ?? അത്തരക്കാര്‍ യൂട്യൂബ് പോയി അവള്‍@RavenCinemas കാണ് ?? ഒരു വ്യൂ എങ്കില്‍ ഒരു വ്യൂ കൂടട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക