'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു

Published on 17 November, 2021
 'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ മലയാളികള്‍ ചേര്‍ന്നൊരുക്കിയ സംഗീത ദൃശ്യാവിഷ്‌കാരം 'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു. ബ്രിസ്‌ബെയ്‌നിലെ സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ഫാ.എബ്രഹാം കുഴുനടയില്‍ കാരുണ്യയാത്ര വിഡിയോ റിലീസ് ചെയ്തു.

ചടങ്ങില്‍ സംവിധായകന്‍ ജോയ് കെ. മാത്യു, ഗാനരചയിതാവും സംഗീത സംവിധായകനുമായ ജയ്‌മോന്‍ മാത്യു, ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്‌നെസ് ജോയ്, തെരേസ ജോയ്, കാരുണ്യ സംഗീതയാത്ര പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജി തേക്കനത്ത്, അഭിനേതാക്കളായ സജി പഴയാറ്റില്‍, ഷിബു പോള്‍, ബിനോയ്, റിജേഷ് കെ.വി, എലീന തേക്കനത്ത് എന്നിവര്‍ പങ്കെടുത്തു.

നേരത്തെ ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കാരുണ്യ സംഗീതയാത്രയുടെ പോസ്റ്റര്‍ ക്വീന്‍സ്ലന്‍ഡ് എംപി ജയിംസ് മാര്‍ട്ടിന്‍ റിലീസ് ചെയ്തിരുന്നു. കാരുണ്യയാത്രയുടെ സംവിധായകന്‍ കൂടിയായ ജോയ് കെ. മാത്യുവിന്റെ വേള്‍ഡ് മദര്‍ വിഷന്റെ ബാനറില്‍ നിര്‍മിച്ച സംഗീത വീഡിയോ ആല്‍ബം പൂര്‍ണമായും ചിത്രീകരിച്ചത് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ തന്നെയാണ്.


പ്രസാദ് ജോണ്‍, ദീപു ജോസഫ് (നിര്‍മാണ നിയന്ത്രണം), ആദം കെ. അന്തോണി, ആഗ്‌നെസ്, തെരേസ (ഛായാഗ്രഹണം) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സംഗീത യാത്രയില്‍ ദീപു, ഷിബു പേള്‍, ബീന, സിജു, ഡോ. പ്രഷി, ബിനോയ്, സിജു, സജി പഴയാറ്റില്‍, പ്രസാദ് ജോണ്‍, ജില്‍മി, ജോനാ, ഐറിന്‍, പോള്‍, സോണി, ത്രേസ്യാമ്മ, ഉദയ്, റിജേഷ് കെ.വി, സൗമ്യ അരുണ്‍, ദീപ എന്നിവരുടെ പങ്കാളിത്തവുമുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക