സിഡ്മല്‍ സഫയര്‍ നൈറ്റ് ഡിസംബര്‍ 18ന്

Published on 17 November, 2021
സിഡ്മല്‍ സഫയര്‍ നൈറ്റ് ഡിസംബര്‍ 18ന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി സംഘടനകളില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്ന സിഡ്‌നി മലയാളി അസോസിയേഷന്‍ നാല്‍പത്തിയഞ്ചാം വാര്‍ഷികാഘോഷം വിപുല പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍.

സിഡ്മല്‍ സഫയര്‍ നൈറ്റ് എന്ന പേരില്‍ നടക്കുന്ന അതുല്യ ഉത്സവരാവോടെയാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 2021 ഡിസംബര്‍ 18 ന് മാറിയോങ്ങ് കോക്കേഴ്‌സ് റോഡിലുള്ള ജോണ്‍ പോള്‍ ഹാളില്‍ നടക്കുന്ന സിഡ്മല്‍ സഫയര്‍ നൈറ്റില്‍ വിവിധ കലാപരിപാടികളും കുട്ടികള്‍ക്കായി നടത്തുന്ന പെയിന്റിംഗ് മത്സരവും സിഡ്‌നിയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനങ്ങള്‍ ഒരുക്കുന്ന കേരളത്തനിമയുള്ള നാടന്‍ തട്ടുകടകളും ആഘോഷ പരിപാടികള്‍ക്ക് മിഴിവേകും. 45ആം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വരും മാസങ്ങളിലായി കലാ സാഹിത്യ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സിഡ്മല്‍ ഭാരവാഹികള്‍ അറിയിച്ചു.


റോയി വര്‍ഗീസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക