മാത്യു പാറ്റാനി കൊളോണില്‍ അന്തരിച്ചു

Published on 17 November, 2021
 മാത്യു പാറ്റാനി കൊളോണില്‍ അന്തരിച്ചു


കൊളോണ്‍: ജര്‍മനിയിലെ ആദ്യകാല മലയാളിയും കൊളോണ്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന കുറവിലങ്ങാട് സ്വദേശി മാത്യു പാറ്റാനി (അപ്പച്ചന്‍-77) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ ത്രേസ്യാമ്മ(കുഞ്ഞമ്മ) മാത്യു മണിമല, കടയനിക്കാട് നേര്യംപറന്പില്‍ കുടുംബാംഗം. മക്കള്‍: റോബി, ജോ.

ലെവര്‍കുസനിലെ ബയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയിലെ ജോലിയില്‍ നിന്നും വിരമിച്ച മാത്യു വിശ്രമ ജീവിതത്തിലായിരുന്നു.

ഇന്ത്യന്‍ വോളിബോള്‍ ക്ലബ് പ്രസിഡന്റ്, കൊളോണ്‍ ഇന്ത്യന്‍ ഇടവക, ഹോള്‍വൈഡെ സെന്റ് ചാവറ കുടുംബ യൂണിറ്റ് പ്രസിഡന്റ്, കൊളോണ്‍ കേരള സമാജത്തിന്റെ ആദ്യകാലം മുതലുള്ള അംഗം, മികച്ച സ്‌പോര്‍ട്‌സ് സംഘാടകന്‍, ഗായകന്‍, സാംസ്‌കാരിക, സാമുദായിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍, കാര്‍ണിവാലിസ്‌ററ് തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന മാത്യു പാറ്റാനിയുടെ അപ്രതീക്ഷിത വേര്‍പാട് കൊളോണ്‍ മലയാളികളെ ദുഖത്തിലാഴ്ത്തി.


മാത്യുവിന്റെ ആകസ്മിക വിയോഗം കൊളോണിലെ വിവിധ സംഘടനകള്‍ അനുശോചിക്കുന്നതിനൊപ്പം പ്രവാസി ഓണ്‍ലൈണ്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

സഹോദരങ്ങള്‍: ഡോ.ജോസഫ് പാറ്റാനി ഡയറക്ടര്‍, മിറ്റേര ഹോസ്പിറ്റല്‍, തെള്ളകം), അവറാച്ചന്‍ പാറ്റാനികുറവിലങ്ങാട്, വര്‍ക്കി പാറ്റാനി(റിട്ട.പ്രഫ. ദേവഗിരി കോളേജ്, കോഴിക്കോട്), സിറിയക് പാറ്റാനി (മലയാള മനോരമ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സര്‍ക്കുലേഷന്‍, കോട്ടയം), കുട്ടിയമ്മ തോമസ് മേലൂക്കുന്നേല്‍, കാപ്പുംതല, പൊന്നമ്മ ജോസഫ് മേക്കാട്ട്, വാഴക്കുളം ആലുവ.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക