കുവൈറ്റില്‍ 60 വയസ് പൂര്‍ത്തിയായ വിദേശികളുടെ താമസരേഖ പുതുക്കല്‍ പുരോഗമിക്കുന്നു

Published on 17 November, 2021
 കുവൈറ്റില്‍ 60 വയസ് പൂര്‍ത്തിയായ വിദേശികളുടെ താമസരേഖ പുതുക്കല്‍ പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി : അറുപത് വയസ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വിസ പുതുക്കുന്നതിനുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ഇവരുടെ റസിഡന്‍സി ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ നടന്നുവരുന്നതായും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു.

പാം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അംഗീകാരം ലഭിച്ചാലുടന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച തീരുമാനം ഈയാഴ്ചയുണ്ടാകുമെന്നും വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ആരംഭിക്കുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


ആരോഗ്യ ഇന്‍ഷുറന്‍സ് മൂന്ന് വിഭാഗമായി നല്‍കുവാനാണ് ആലോചന. അതിനിടെ അറുപത് വയസും അതില്‍ കൂടുതലുമുള്ള എല്ലാ പ്രവാസികള്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ബാധകമാക്കാന്‍ അധികാരികള്‍ ആലോചിക്കുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക