സുമനസുകള്‍ കൈകോര്‍ത്തു, മുഹമ്മദുണ്ണി തുടര്‍ചികിത്സയ്ക്കായി സ്വന്തം നാട്ടിലേക്ക്

Published on 17 November, 2021
സുമനസുകള്‍ കൈകോര്‍ത്തു, മുഹമ്മദുണ്ണി തുടര്‍ചികിത്സയ്ക്കായി സ്വന്തം നാട്ടിലേക്ക്


റിയാദ്: സൗദി സൗദി അറേബ്യായിലെ വാദി ദവാസിറില്‍ രണ്ടു മാസത്തോളമായി സ്‌ട്രോക് ബാധിച്ചു ചികിത്സയിലായിരുന്ന കടുങ്ങല്ലൂര്‍ സ്വദേശി് സുമനസുകളുടെ കാരുണ്യത്താല്‍ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക്. അരീക്കോടിനടുത്തു കടുങ്ങല്ലൂര്‍ സ്വദേശിയായ മുഹമ്മദുണ്ണി അബുബക്കര്‍(43) ആണ് വാദി ദവാസിര്‍ ജനറല്‍ ഹോസ്പിറ്റലില്‍ മൂന്ന് ആഴ്ചയോളം അര്‍ദ്ധബോധാവസ്ഥയില്‍ ഐസിയു വിലും വെന്റിലേറ്ററിലുമായി കഴിഞ്ഞിരുന്നത്.

ശരീര ഭാഗങ്ങള്‍ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാന്‍ വാദിയിലെ ഒരുപറ്റം പരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്‌നേഹികള്‍ തയ്യാറായി. തുടര്‍ചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുയയായിരുന്നു.

.ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്ന സൗദി എയര്‍ലൈന്‍സില്‍ പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയ തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് . സൗദി എയര്‍ലൈന്‍സിന്റെ സ്ട്രക്ച്ചര്‍ ഫയര്‍ 23500 റിയാല്‍ ഐസിഎഫ് നേതൃത്വത്തില്‍ കെ എംസിസി പ്രവര്‍ത്തകരുടെയും ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത്.

വാദി ദവാസിറില്‍നിന്നും പ്രത്യക ആംബുലന്‍സില്‍ അദ്ദേഹത്തെ ജിദ്ദയില്‍ എത്തിക്കാന്‍ ചികില്‍സിച്ചിരുന്ന ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ അധികൃതരും ഏറെ സഹായിച്ചു വെന്നും കൊച്ചിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സ് എസൈ്വഎസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപെട്ടു ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഐസിഎഫ് സംഘടനകാര്യ പ്രസിഡന്റ് നിസാര്‍ എസ് കാട്ടില്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക