മൂന്നു ലക്ഷത്തിലേറെ വിദേശികളുടെ താമസരേഖ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം

Published on 17 November, 2021
മൂന്നു ലക്ഷത്തിലേറെ വിദേശികളുടെ താമസരേഖ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം


കുവൈറ്റ് സിറ്റി : കോവിഡ് മഹാമാരി വന്നതിനുശേഷം മൂന്നു ലക്ഷത്തിലേറെ വിദേശികളുടെ താമസ രേഖ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം.

യാത്ര നിയന്ത്രണങ്ങള്‍ കാരണവും രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവരുടേയും ജോലി നഷ്ടപ്പെട്ടവരുടെയും മറ്റു വിവിധ കാരണങ്ങളാലും താമസാനുമതി പുതുക്കുവാന്‍ കഴിയാത്തവരുടെ എണ്ണമാണിത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ പുതുക്കാവാനുള്ള സൗകര്യം ഇപ്പോയും ലഭ്യമാണെന്നും ആറു മാസത്തിനുശേഷം രാജ്യത്തേക്ക് തിരികെയെത്താത്തവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ വിസ എടുത്ത് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.


സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക